ആഗ്രഹം ബാക്കി വെച്ച് അൻസാരി മരുഭൂമിയിൽ മരിച്ചു വീണു.
അറാർ : കുടുംബത്തിനെ കരകയറ്റാൻ പ്രവാസത്തിനെത്തിയ സാക്കിർ അൻസാരി ആഗ്രഹം ബാക്കി വെച്ച് മരുഭൂമിയിൽ മരിച്ചു വീണു സൗദി അറേബ്യയിലെ അറാറിന് സമീപം മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യക്കാരൻറെ മൃതദേഹം ജാർഖണ്ഡ് സ്വദേശിയായ സാക്കിർ അൻസാരിയുടെ (42) താണെന്ന് തിരിച്ചറിഞ്ഞു.കഴിഞ്ഞ ജൂലൈ 19ന് കണ്ടെത്തിയത്. അറാറിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിലെ വിജനമായ പ്രദേശത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. മ രിച്ചയാൾ ഇന്ത്യക്കാരനാണെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയുന്നതിന് മലയാളി ജീവകാരുണ്യ…

