തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ.

തൃശൂർ : തൃശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയും  കുഞ്ഞും മരിച്ച നിലയിൽ .കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. തനിക്ക് പനിയായത് കൊണ്ട് മറ്റൊരു മുറിയിൽ മാറികിടക്കുകയായിരുന്നുവെന്നാണ് ഭർത്താവിൻ്റെ മൊഴി. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് തിരക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു.

തൃശൂർ :വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ ഏരിയയിൽ ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു.ഇന്ന് നടന്ന പരിശോധനയിലാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പെട്രോൾ നോബ് ഓഫ് ചെയ്ത് ചോർച്ച അടയ്ക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വാഹന ഉടമയ്ക്കെതിരെ തൃശ്ശൂർ ആർപിഎഫ് പോസ്റ്റ് 154-ാം വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റെയിൽവേ പരിസരത്ത് വാഹനം പാർക്ക്…

Read More

നാട്ടുകാരെ നന്നാക്കാ നിറങ്ങിയ ധ്യാന കേന്ദ്രം ദമ്പതികൾ ജോസഫ് ജീജി മാരിയോ ദമ്പതികള്‍ ഏറ്റുമുട്ടി; കൈയില്‍ കടിച്ചു, മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു പോലീസിൽ പരാതി.

തൃശൂർ :നാട്ടുകാരുടെ കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു നടന്ന ധ്യാന കേന്ദ്രം ദമ്പതികൾ തമ്മിൽ അടി. കുടുംബത്തിൻ്റെ ഐക്യത്തിനായി നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കൗണ്‍സലിങ് നടത്തുന്ന ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരും ദമ്പതികളുമായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലാണ് ഏറ്റുമുട്ടിയത്. മാരിയോ ജോസഫ് തന്റെ കൈയില്‍ കടിച്ചെന്നും മുടിയില്‍ പിടിച്ചു വലിച്ചെന്നും 70000 രൂപ വിലവരുന്ന തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നും ജീജി മാരിയോ പോലീസില്‍ പരാതി നല്‍കി. ഫിലോകാലിയ ഫൗണ്ടേഷന്‍ ധ്യാനകേന്ദ്രമായാണ് ദമ്പതികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്….

Read More

തേയില തോട്ടത്തിൽ നിന്ന് അർജുൻ പാണ്ഡ്യൻ കലക്ടർ പദവിയിലേക്ക് ….

തൃശൂർ: തേയില തോട്ടത്തിൽ നിന്ന് ഐ.എ. സ ൻ്റെ ഉയരങ്ങളിലേക്ക് കുതിച്ച യുവാവിൻ്റെ കഥയാണ് തൃശൂർ ജില്ല കലക്ടറായി ചുമതലയേറ്റ അർജുൻ പാണ്ഡ്യനെന്ന യുവാവിൻ്റെത്. ഹൈറേഞ്ചിലെ കൊച്ചു ലയത്തിൽ നിന്ന് അ‌‌‌ർജ്ജുൻ പാണ്ഡ്യനെന്ന യുവാവ് താണ്ടിയ ഉയരങ്ങൾക്ക് കടുപ്പവും മാധുര്യവുമേറെയാണ്. അവധി ദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നും കുട്ടികൾക്ക് ട്യൂഷനെടുത്തും കഷ്ടപ്പെട്ട് പഠിച്ച് ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ഐ.എ.എസുകാരനായ ഇദ്ദേഹം ഇന്ന് തൃശൂർ ജില്ലാ കളക്ടറാണ്. ഏലപ്പാറ ബോണാമിയിൽ കർഷകനായ സി.പാണ്ഡ്യന്റെയും അങ്കണവാടി ടീച്ചറായ ഉഷയുടെയും മകനായാണ് അർജ്ജുന്റെ…

Read More

ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി.

തൃശ്ശൂർ: ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്ക. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. ശ്ശൂർ: ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് തിരികെ വാങ്ങി. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് കുടുംബം ആരോപിച്ചു. 20 ലക്ഷം രൂപയുടെ സ്ഥലം അഞ്ച് ലക്ഷം…

Read More