പോലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്.
തിരുവനന്തപുരം :സ്‌പെഷ്യല്‍ ആംഡ് പൊലീസ് ക്യാംപിലെ പൊലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ഡിവൈഎസ്പി വിജു കുമാറിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കും. ക്യാംപിലെ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന യുവാവിന്റെ കുടുംബത്തിന്റെ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലാണ് പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ പതിനെട്ടിനായിരുന്നു സംഭവം. അതിനു രണ്ടുദിവസം മുൻപേ ആനന്ദ് കൈ ഞരമ്പ് മുറിച്ച്…

