കക്കൂസ് മാലിന്യത്തിന് കൈക്കൂലി; മേൽക്കൂര പൊളിച്ച് ചാടിയ ചേർത്തല ഡിവൈഎസ്പിയെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി
വീടിന്റെ മേൽക്കൂര പൊളിച്ച് രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി. തുടർന്ന് മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചേർത്തല ഡിവൈഎസ് പി അനിൽകുമാറിന് പിന്നാലെ വിജിലൻസ് സംഘവും വെച്ചുപിടിച്ചു. ഒടുവിൽ നാട്ടുകാരെ സാക്ഷിനിർത്തി ഒപ്പത്തിനൊപ്പം ഓടിയാണ് വിജിലൻസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ‘പ്രോജക്ട് സീറോ’യിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥനും കുടുങ്ങി. കോഴ വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ അതീവ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജിലൻസ് കയ്യോടെ പിടികൂടി. സിനിമയെ വെല്ലുന്ന രംഗങ്ങൾക്കാണ്…

