കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ പി.കെ. ശറഫുദ്ദീനെ രംഗത്തിറക്കാൻ ആലോചന
കോഴിക്കോട്: മുസ്‌ലിം ലീഗ് നിയമസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ലങ്കിലും ചില മണ്ഡലങ്ങളിൽ പ്രാദേശിക സ്വാധീനമുള്ള നേതൃത്വത്തെ രംഗത്തിറക്കാൻ ആലോചന. കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ മുസ് ലിം ലീഗിൻ്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംസ്ഥാന നേതാവായ പി.കെ. ഷറഫുദ്ദീൻ മണ്ഡലത്തിൽ സ്ഥാനാർഥി പട്ടികയുടെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. നിലവിൽ മൂന്നു തവണയായി മണ്ഡലത്തിൽ വിജയിച്ച അഡ്വ പി.ടി.എ റഹീം ഇപ്രാവശ്യം രംഗത്തുണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ല. 2021 ൽ യു.ഡി എഫിലെ ദിനേശ് പെരുമണ്ണയെ 7676…

