പാമ്പിന്റെ കടിയേറ്റ് രക്തം ഛർദിച്ച രോഗിക്ക് അടിയന്തര ചികിത്സ നൽകിയില്ലെന്ന് പരാതി
പൊന്നാനി : പാമ്പ് കടിച്ച രോഗിയെ തള്ളിവിട്ട് താലൂക്ക് ആശുപത്രി .മലപ്പുറംഎടപ്പാളിൽ പാമ്പിന്റെ കടിയേറ്റ് രക്തം ഛർദിച്ച രോഗിക്ക് അടിയന്തര ചികിത്സ നൽകിയില്ലെന്ന് പരാത. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹലക്കാണ് ദുരനുഭവമുണ്ടായത്. ആശുപത്രിയിൽ ഫിസിഷ്യനില്ലെന്നും ഇറങ്ങി പൊയ്ക്കോ എന്ന് വനിത ഡോക്ടർ പറഞ്ഞെന്നും പരാതിക്കാരിയായ ഷഹല ആരോപിച്ചു.

