കേരളത്തിലെ കുംഭമേള തിരുനാവായ മാഘമഹ മഹോത്സവം സമാപിച്ചു.10 ലക്ഷത്തിലധികം ഭക്തർ പങ്കെടുത്തു..
മലപ്പുറം: തിരുനാവായിൽ നടന്നുവന്ന മാഘമഹ മഹോത്സവം സമാപിച്ചു. കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന മഹോത്സവത്തിൽ 15 ദിവസത്തിനിടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. തവനൂരിൽ മഹോത്സവത്തിൻ്റെ പരിസമാപ്തി കുറിച്ച് ലക്ഷദീപം സമർപ്പണവും നിളാ ആരതിയും നടന്നു. രാവിലെ മഹാദേവ ഘട്ടിൽ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രതന്ത്രി ഡോ നിത്യാനന്ദ അഡിഗ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് താനൂർ മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലെ അമൃത കുടുംബത്തിലെ 1008 അമ്മമാർ പങ്കെടുത്ത ലളിതാ സഹസ്രനാമ പരായണവും നടന്നു. നിളാ ആരതിയ്ക്ക്…

