പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗൺസിലർ ജീവനൊടുക്കി.എൻ്റെ

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗൺസിലർ ജീവനൊടുക്കി.തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന ആരോപണം കുറിപ്പിലുണ്ട്. കൗൺസിലർ ഓഫീസിലാണ് ആത്മഹത്യ ചെയ്ത നിലയിൽ അനിൽ കുമാറിനെ കണ്ടെത്തിയത്.

Read More

കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയതില്‍ അറസ്റ്റ്; ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ :തൃശൂരില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാഞ്ഞിരക്കോട് സ്വദേശി മിഥുനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ, മങ്കാത്ത് വീട്ടില്‍ 54 വയസ്സുള്ള ശിവൻ, മനവളപ്പില്‍ വീട്ടില്‍ 65 വയസ്സുള്ള കെ.എം മുരളീധരൻ എന്നിവരെ കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയത്തില്‍ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ്…

Read More

മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ അരിക്കുളം സ്വദേശിയുടെ മൃതദേഹം കണ്ടുകിട്ടി.

കോഴിക്കോട്മു : മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 5 മണിയോടെ കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിൽ പാലത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ വി.കെ.ബിജു വിന്റെ…

Read More

ആത്മഹത്യാ സന്ദേശം സഹോദരന് അയച്ചു, പ്രിസൺ ഓഫീസർ തൂങ്ങിമരിച്ചു

മലപ്പുറം: താന്‍ മരിക്കുകയാണെന്ന് സഹോദരന് വാട്‌സാപ്പില്‍ സന്ദേശം അയച്ചതിനു പിന്നാലെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി പ്രിസന്‍ ഓഫീസറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച് നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശി ബര്‍സാത്ത് (29) ആണ് മരിച്ചത്. തലേന്ന് രാത്രി ബര്‍സത്ത് സന്ദേശം അയച്ചുവെങ്കിലും രാവിലെയാണ് സഹോദരന്‍ അതു കണ്ടത്. അദ്‌ദേഹം അറിയിച്ചതനുസരിച്ച്‌ ജയില്‍ ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ് . സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More

കോഴിക്കോട് കല്ലായിപ്പുഴയിലേക്ക് ചാടി അഭിഭാഷകൻ; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ..

കോഴിക്കോട്: ( www.10visionnews.com) മാങ്കാവിൽ കല്ലായിപ്പുഴയിലേക്ക് ചാടിയ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം ഗണപത് ഗേൾസ് സ്കൂളിനു സമീപം നവബിന്ദുവിൽ അഡ്വ.പി.സിദ്ധാർഥൻ (68) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്തത്. രാവിലെ ഒൻപതു മണിയോടെ പാലത്തിൽ നിന്നും കല്ലായി പുഴയിലേക്ക് ചാടിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും ഇ.ഷിഹാബുദീന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സിന്റെ ജില്ലാ സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് പുഴയിൽ വീണ സ്ഥലത്തു…

Read More

എന്നെക്കൊണ്ട് ഇത് പറ്റില്ല പപ്പാ, ക്ഷമിക്കൂ’; എംബിബിഎസ് വിദ്യാര്‍ഥി ജീവനൊടുക്കി…

പഠന സമ്മര്‍ദം താങ്ങാനാവാതെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ കോര്‍ബയില്‍ ശനിയാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ ഹോസ്റ്റല്‍ മുറിയിലാണ് ഹിമാന്‍ഷു കശ്യപെന്ന 24കാരന്‍ തൂങ്ങിമരിച്ചത്. ‘എന്നെ കൊണ്ട് ഇത്  പറ്റില്ല. എന്നോട് ക്ഷമിക്കൂ പപ്പാ’…എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. രാവിലെ പരീക്ഷയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ ഹിമാന്‍ഷുവിന്‍റെ മുറിയിലെത്തി. മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ വിദ്യാര്‍ഥികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്….

Read More

മരിക്കാന്‍ പോകുന്നു’; അമ്മയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം

കാസര്‍കോട്: പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ നന്ദന (21) യെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 26ന് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയിലേയ്ക്ക് വിവാഹം കഴിച്ചാണ് നന്ദന ഭര്‍ത്താവ് രഞ്‌ജേഷിനൊപ്പം താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടില്‍ പീഡനത്തിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലിസ് വ്യക്തമാക്കി. ജീവന്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് മരിക്കാന്‍ പോകുന്നു എന്ന സന്ദേശം നന്ദന അമ്മയ്ക്ക് അയച്ചിരുന്നു. ഉടനെ അമ്മ രഞ്‌ജേഷിനെ വിളിച്ചെങ്കിലും, അന്ന് അദ്ദേഹം വീട്ടിലില്ലായിരുന്നു. വീട്ടുകാര്‍…

Read More