ഉത്തർ പ്രദേശിൽ ദുരഭിമാന ക്കൊല മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും വെട്ടി ക്കൊന്ന് യുവതിയുടെ കുടുംബം

മുറാദാബാദ്: ഉത്തർപ്രദേശിൽ  ദുരഭിമാനക്കൊല മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും വെട്ടിക്കൊന്ന് യുവതിയുടെ കുടുംബ ഉത്തർ പ്രദേശ് മുറാദാബാദ് സ്വദേശികളായ കാജൽ (18) മുഹമ്മദ് അർമാൻ ( 24) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കാജലിന്റെ സഹോദരങ്ങളായ സതീഷ്, റിങ്കു , രാജാറാം എന്നിവരാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. സഹോദരി മുസ്‌ലിമിനെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.മൂന്ന് ദിവസമായി കാണാതായ മകനെ അന്വേഷിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായില്ലെന്ന് കൊല്ലപ്പെട്ട അർമാന്റെ പിതാവ്…

Read More

ഡിസം ബർ 25 അവധിയില്ല ….ഉത്തർ പ്രദേശിൽ ക്രിസ്തമസ് ആഘോഷ ദിവസം കുട്ടികൾ സ്കൂളിൽ നിർബന്ധ ഹാജർ വേണമെന്ന് യോഗി സർക്കാർ

ലഖ്നൊ : ഉത്തർ പ്രദേശിൽ ക്രിസ്തമസ് ആഘോഷ ദിവസം കുട്ടികൾ സ്കൂളിൽ നിർബന്ധ ഹാജർ വേണമെന്ന് യോഗി സർക്കാ. ഡിസംബർ 25 ന്  സ്കൂളുകൾക്ക് ക്രിസ്മസ് ദിനം പ്രവൃത്തി ദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷം ഈ ദിവസം സ്കൂളുകളിൽ നടത്തും. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍,…

Read More

ലഖ്‌നൗവില്‍ ദളിത് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാലു പേർ പിടിയിൽ.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ദളിത് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. നാലുപേരെ പൊലീസ് പിടികൂടി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. മൂത്ത സഹോദരിയെ കാണാനാണ് ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടി സുഹൃത്തിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയത്. പെട്രോൾ പമ്പിന് സമീപമുള്ള ഒരു മാമ്പഴത്തോട്ടത്തിന് സമീപം ഇരുവരും വണ്ടി നിർത്തിയപ്പോൾ അഞ്ചുപേർ അവരുടെ അടുത്തേക്കെത്തി….

Read More

ഞാനും ഐ ലൗ മുഹമ്മദ് പറയുന്നു. എന്നെയും ജയിലിൽ ഇടുമോ? ചന്ദ്രശേഖർ ആസാദ്.

ലഖ്‌നോ: ഐ ലവ് മുഹമ്മദ് പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ആസാദ് സമാജ് പാര്‍ട്ടി നേതാവും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്.” ഞാനും ഐ ലവ് മുഹമ്മദ് എന്ന് പറയുന്നു. എന്നെ ജയിലില്‍ ഇടുമയെന്ന് നോക്കട്ടെ. നിങ്ങളുടെ ജയിലില്‍ എത്ര സ്ഥലമുണ്ടെന്ന് നോക്കട്ടെ.”-അദ്ദേഹം പറഞ്ഞു. മതം ആചരിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നു. എന്നാല്‍, ഐ ലവ് മുഹമ്മദ് എന്ന് പറഞ്ഞാല്‍ ജയിലില്‍ അടക്കുന്നു… ”-അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിന ആഘോഷത്തിന്റെ ഭാഗമായി…

Read More