ഉത്തർ പ്രദേശിൽ ദുരഭിമാന ക്കൊല മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും വെട്ടി ക്കൊന്ന് യുവതിയുടെ കുടുംബം
മുറാദാബാദ്: ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും വെട്ടിക്കൊന്ന് യുവതിയുടെ കുടുംബ ഉത്തർ പ്രദേശ് മുറാദാബാദ് സ്വദേശികളായ കാജൽ (18) മുഹമ്മദ് അർമാൻ ( 24) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കാജലിന്റെ സഹോദരങ്ങളായ സതീഷ്, റിങ്കു , രാജാറാം എന്നിവരാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. സഹോദരി മുസ്‌ലിമിനെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.മൂന്ന് ദിവസമായി കാണാതായ മകനെ അന്വേഷിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായില്ലെന്ന് കൊല്ലപ്പെട്ട അർമാന്റെ പിതാവ് പറഞ്ഞു. ഒടുവിൽ എസ്‌പിക്ക് നേരിട്ട് പരാതി കൊടുത്തതിന് ശേഷമാണ് പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്. അർമാന്റെ മൃതദേശം വ്യാഴാഴ്‌ച കബർ അടക്കുകയും പെൺകുട്ടിയുടെ മൃത ശരീരം കുടുംബത്തിന് അന്ത്യകർമങ്ങൾക്കായി വിട്ടുനൽകുകയും ചെയ്‌തു.

