ഇറാൻ-അമേരിക്ക സംഘർഷം: വെടിനിർത്തലിന് മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ, ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ ആക്രമണ മുണ്ടായാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല.

ഇറാൻ-അമേരിക്ക സംഘർഷം: വെടിനിർത്തലിന് മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ ഇറാന്റെ തുറമുഖങ്ങൾക്കോ സാമ്പത്തിക കേന്ദ്രങ്ങൾക്കോ നേരെ ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല ടെഹ്റാൻ | അമേരിക്കയും ഇസ്റാഈലും തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് സമാധാനത്തിനുള്ള വ്യവസ്ഥകളെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. റഷ്യൻ,…

Read More

ഇന്ത്യൻ എണ്ണ കപ്പലിന് അനുമതി: ഹോർമുസ് കടലിടുക്ക് കടന്ന് എണ്ണ ഇന്ത്യയിലെത്തി

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് നിലച്ച എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ‘ഷെൻലോങ്’ എന്ന ടാങ്കർ ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈ തുറമുഖത്തെത്തി. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യയിലെത്തുന്ന ആദ്യ എണ്ണക്കപ്പലാണിത്. 1.35 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത എണ്ണയാണ് കപ്പലിലുള്ളത്. ലൈബീരിയൻ പതാകയുള്ള ഈ കപ്പൽ മാർച്ച് ഒന്നിനാണ് സൗദിയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് യാത്ര തിരിച്ചത്. കപ്പലിന്റെ ക്യാപ്റ്റൻ…

Read More

ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കി; ഉപാധികളോടെ സമാധാനത്തിന് തയ്യാറാണെന്ന് ഇറാൻ

തെഹ്‌റാൻ:പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഉപാധികളോടെ സമാധാനത്തിന് തയ്യാറാണെന്ന് ഇറാ വ്യക്തമാക്കി. തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നും യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. റഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ വെടിനിർത്തൽ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. എന്നാൽ, ചർച്ചകൾ പുരോഗമിക്കുമ്പോഴും വിവിധയിടങ്ങളിൽ ആക്രമണം തുടരുകയാണ്. ബഹ്‌റൈനിലെ മുഹറക്കിൽ ഇന്ധന ടാങ്കിന് തീപിടിച്ചതും ദുബായ് ക്രിക്ക് ഹാർബറിന് നേരെയുണ്ടായ നീക്കങ്ങളും ഗൾഫ് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. അതേസമയം, ഇറാന്റെ…

Read More

ഇസ്രായേലിലെ ഹദേരയ്ക്ക് സമീപമുള്ള മേജർ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ ഇറാൻ മിസൈൽ ആക്രമണം ഇസ്റാഈലിലെ ഊർജ്ജ വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെട്ടു.

ടെൽ അവീവ്:ഇസ്രായേലിലെ ഹദേരയ്ക്ക് സമീപമുള്ള മേജർ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ മിസൈൽ ആക്രമണത്തിൽ ഇസ്റാഈലിലെ ഊർജ്ജ വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെട്ടുടെൽ അവീവിന് ഏകദേശം 45 കിലോമീറ്റർ വടക്ക്, തീരദേശ നഗരമായ ഹദേരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇസ്രായേലിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദന കേന്ദ്രമായ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെൽ അവീവ് മേഖലയുടെ ചില ഭാഗങ്ങളിൽ ഗണ്യമായ വൈദ്യുതി തടസ്സത്തിന് കാരണമായതായി റിപ്പോർട്ടുണ്ട്,…

Read More

ഹോർമുസ് കടലിടുക്കില്‍ ഇന്ത്യയി ലേക്കുള്ള ചരക്ക് കപ്പലടക്കം നാല് കപ്പലുകൾക്ക് നേരെ ആക്രമണം.

ടെഹ്റാൻ :ഹോർമുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം.ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളില്‍ പ്രൊജക്ടൈലുകള്‍ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികള്‍ അറിയിച്ചു. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പല്‍ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തായ്‌ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിന്റെയും…

Read More

ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ പങ്കാളിയാകില്ല,’ യു.എ. ഇ

ജനീവ:ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ ഭാഗമാവില്ലെന്നും ടെഹ്റാനിലെ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങൾ ഉപയോഗിക്കില്ലെന്നും യു.എ.ഇയുടെ ഐക്യരാഷ്ട്രസഭ പ്രതിനിധി ജമാൽ അൽ മുഷറാഖ്. ജനീവയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ‘ഞങ്ങളുടെ താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്നില്ല, ഞങ്ങൾ മുന്നേ പറഞ്ഞതുപോലെ യു.എ.ഇ ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ പങ്കാളിയാകില്ല, അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും ആക്രമണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്നും മുഷറാഖ് കൂട്ടിച്ചേർത്തു. സംഘർഷം നിയന്ത്രിക്കുക എന്നത് ഞങ്ങളുടെ കാലങ്ങളായുള്ള നിലപാടാണ് അതിൽ ഒരു…

Read More

ഇറാനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ച് അസര്‍ബൈജാന്‍.

ബാക്കു :ഇറാനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ച് അസര്‍ബൈജാന്‍.30 ടണ്‍ ഭക്ഷ്യവസ്തുക്കളും രണ്ട് ടണ്‍ മരുന്നുകളുമടങ്ങുന്ന ട്രാക്കുകളാണ് അസര്‍ബൈജാന്‍ ഇറാനില്‍ എത്തിച്ചത്. യു.എസും ഇസ്രഈലും ഇറാനെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നതിനിടെയാണ് അസര്‍ബൈജാന്റെ സഹായഹസ്തം. 10 ടണ്‍ മാവ്, ആറ് ടണ്‍ അരി, 2.4 ടണ്‍ പഞ്ചസാര, നാല് ടണ്ണിലധികം കുടിവെള്ളം, 600 കിലോയോളം വരുന്ന തേയില തുടങ്ങിയവയാണ് അസര്‍ബൈജാന്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്തത്. മാര്‍ച്ച് എട്ടിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മില്‍…

Read More

ഇസ്രായേല്‍, അമേരിക്കൻ അംബാസഡ ർമാരെ പുറത്താക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്‍

ടെഹ്റാൻ : എണ്ണയിൽ തൊട്ട് ഇറാൻ ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കാൻ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച് IRGC. ഇസ്രായേല്‍, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്‍റ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും വിച്ഛേദിക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവകാശമുണ്ടാകുമെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ…

Read More

മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ റേഡിയോയുടെ ഫലസ്ഥിൻ പത്രപ്രവർത്ത കൻ കൊല്ലപ്പെട്ടു.

ഗസ്സ :മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ റേഡിയോയുടെ ഫലസ്ഥിൻ പത്രപ്രവർത്ത ക അമൽ ഷമാലി കൊല്ലപ്പെട്ടതായി പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് (പിജെഎസ്) അറിയിച്ചു. തിങ്കളാഴ്ച കൊല്ലപ്പെട്ട ഷമാലി “നിരവധി അറബ്, പ്രാദേശിക മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണവും യുദ്ധവും ഉണ്ടായിരുന്നിട്ടും അവരുടെ മാധ്യമ ദൗത്യം തുടർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു” എന്ന് പിജെഎസ് പ്രസ്താവനയിൽ പറഞ്ഞു. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നയിക്കുന്ന…

Read More

ഇറാൻ്റെ പരമോന്നത നേതാവായി മുജ്തബ ഖാംന ഇയെ തിരഞ്ഞെടുത്ത് ഇറാൻ , അംഗീകരിക്കില്ലന്ന് ട്രമ്പ്

ടെഹ്റാൻ : ഇറാൻ്റെ പരമോന്നത നേതാവായിആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംന ഇയെ തിരഞ്ഞെടുത്ത ഇറാൻ. യുഎസ് ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മുജ്തബ ഖാംനഈക്ക് പിന്തുണച്ചതായി  ഇറാൻ പ്രസിഡന്റും സൈന്യവും സുപ്രിം കൗൺസിലും വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ നിലനിൽപ്പിനായുള്ള പോരാട്ടം നയിക്കുമ്പോഴാണ് 56-കാരനായ മുജ്തബ നേതൃത്വത്തിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയോ പൊതുജന വോട്ട് തേടുകയോ ചെയ്തിട്ടില്ലെങ്കിലും, പതിറ്റാണ്ടുകളായി ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ അതിശക്തനായ സ്വാധീനമുള്ള വ്യക്തിയാണ്…

Read More