കടൽത്തീരത്ത് കുഴഞ്ഞു വീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ.
ഡോർസെറ്റ്∙ കടൽത്തീരത്ത് കുഴഞ്ഞുവീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള സാൻഡ്ബാങ്ക്സ് ബീച്ചിൽ കുഴഞ്ഞുവീണ ഡേവിഡ് ഹോവാർത്തിനാണ് ‘ബ്യൂ’ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്. കടലിൽ കുളിച്ച ശേഷം ബീച്ചിലൂടെ നടക്കുകയായിരുന്ന ഡേവിഡ് പെട്ടെന്ന് ഹൃദയാഘാതം മൂലം മണൽപ്പരപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിജനമായ സ്ഥലമായതിനാൽ മറ്റ് മനുഷ്യരുടെ ശ്രദ്ധ ലഭിച്ചില്ലെങ്കിലും അഞ്ചു വയസ്സുകാരൻ ബ്യൂ ‘അപകടം’ തിരിച്ചറിഞ്ഞു. യജമാനന് ചുറ്റും ഓടുകയും കുരയ്ക്കുകയും ചാടുകയും ചെയ്ത ബ്യൂ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി ബ്യൂവിന്റെ…

