പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സ്മിജി വൈസ് പ്രസിഡണ്ട്,

മലപ്പുറം:പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത അദ്ധ്യക്ഷനാവും. അഡ്വ. എ.പി സ്മിജി വൈസ് പ്രസിന്റാവും. അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ എ.പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി. പി.കെ അസ്‌ലു ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാവും. ഷാഹിന നിയാസി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും ആവും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി കെ.ടി…

Read More

തദ്ദേശ വോട്ട് ശതമാനം പുറത്തു വിട്ട് കമ്മീഷൻ – കോൺഗ്രസ് മുന്നിൽ പിറകിൽ സി.പി. എം. കുറവ് ബി ജെ പി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പാർട്ടി തിരിച്ചുള്ള വേട്ട് ശതമാന കണക്ക് പുറത്ത്. 29.17 ശതമാനം വോട്ടുമായി കോൺഗ്രസാണ് ഒന്നാം സ്ഥാനത്ത്. സിപിഎമ്മിന് 27.16, ബിജെപിക്ക് 14.76, മുസ് ലിം ലീഗിന് 9.77 ശതമാനം സിപിഐക്ക് 5.58, കേരള കോൺഗ്രസ് മാണി വിഭാഗം 1.62 ശതമാനം വോട്ട് എന്നിങ്ങനെയാണ് കണക്ക്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 0.16, എസ്ഡിപിഐ 0.74, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ 0.12, ടി20 പാർട്ടി 0.38, പിഡിപി 0.04, എൻസിപി 0.01 എന്നിങ്ങനെയാണ്…

Read More

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

പെരുവയൽ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു പെരുവയൽ പഞ്ചായത്തിലെ മുതിർന്ന അംഗവും ഒന്നാം വാർഡ് മെമ്പറുമായ അജിത് പ്രസാദ്ന് റിട്ടേണിംഗ് ഓഫീസർ സജീവൻ സത്യവാചകം ചെല്ലിക്കൊടുത്തു. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ 23 വാർഡുകളിലെ അംഗങ്ങൾക്ക് അജിത്ത് പ്രസാദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗ് അംഗങ്ങൾ അല്ലാഹുവിൻ്റെ നാമത്തിലും സിപിഎം അംഗങ്ങൾ ദൃഢപ്രതിഞ്ജയും മറ്റുള്ളവർ ഈശ്വരനാമത്തിലും പ്രതിജ്ഞ ചൊല്ലി. വിവിധ വാർഡുകളിലെ പാർട്ടി പ്രവർത്തകർ, നേതാക്കൾ എന്നിവർ പ്രതിഞ്ജ ചടങ്ങിന് എത്തിയിരുന്നു. അംഗങ്ങളുടെ പേര്,…

Read More

30 വർഷം പഞ്ചായത്തംഗമായിരുന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം മരിച്ചു.

കോട്ടയം ∙ ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്തുനിന്നു ജയിച്ച യുഡിഎഫ് അംഗം പൊത്തൻപുറം ഊട്ടിക്കുളം തച്ചേരിൽ പ്രസാദ് നാരായണൻ (59) ആണു മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രസാദ് തുടർച്ചയായി 30 വർഷം പഞ്ചായത്തംഗമായിരുന്നു. ഇത്തവണത്തേത് ഏഴാമത്തെ വിജയമാണ്. ഇന്നലെ രാവിലെ പ്രവർത്തകർക്കൊപ്പം പ്രസാദ് വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽകണ്ട് മിഠായി വിതരണം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടത്ത്…

Read More

തദ്ദേശതിരഞ്ഞെടുപ്പിൽ തോറ്റ ഇടതു സ്ഥാനാർഥി കുടുംബ ത്തോടൊപ്പം ബി.ജെ.പിയിൽ ചേർന്നു.

വയനാട് :തദ്ദേശതിരഞ്ഞെടുപ്പിൽ തോറ്റ ഇടതു സ്ഥാനാർഥി കുടുംബ ത്തോടൊപ്പം ബി.ജെ.പിയിൽ ചേർന്നു എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചെന്നാരോപിച്ചാണ് ബി.ജെ. പി യിൽ ചേർന്നത്. വയനാട് പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിൽനിന്ന്‌ എൽഡിഎഫിന്റെ സിപിഐ സ്ഥാനാർഥി ഗോപി മനയത്തു കുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വാർഡിൽ മൂന്നാം സ്ഥാനത്തായിരുന്നു ഗോപി. 432 വോട്ടുനേടി കോൺഗ്രസ് സ്ഥാനാർത്ഥിയായ വിനോദ് കാഞ്ഞൂക്കാരനാണ് ഈ വാർഡിൽ വിജയിച്ചത്. തന്നെ നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറക്കിയ ശേഷം എൽഡിഎഫ് കോൺഗ്രസിന്…

Read More

പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന്റെ വരികള്‍ മതത്തെ അപമാനിക്കു ന്നതല്ലെന്ന് അഡ്വ : മുഹമ്മദ് ഷാ.

മലപ്പുറം: പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന്റെ വരികള്‍ മതത്തെ അപമാനിക്കുന്നതല്ലെന്ന പാരഡിയുടെ അണിയറ പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ. സിസ്റ്റത്തെ അപകടകരമായി ദുരുപയോഗം ചെയ്യുകയാണെന്നും അയ്യപ്പ സന്നിധിയില്‍ നടന്ന കൊളളയുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനയാണ് പാട്ടിലുളളതെന്നും മുഹമ്മദ് ഷാ പറഞ്ഞു. പാട്ടിനെ പ്രാര്‍ത്ഥനയായി എല്ലാവരും ഏറ്റെടുത്തെന്നും അത് അപകടകരമായി ബാധിച്ചത് കൊളളക്കാരെയാണെന്നും മുഹമ്മദ് ഷാ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് പാട്ട് അപകടമാണെന്ന് അവര്‍ക്ക് തോന്നിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയമാണിത്. നിയമപരമായും രാഷ്ട്രീയപരമായും എതിര്‍ക്കും. നിയമ സംവിധാനത്തിന്റെ…

Read More

ദലിത് പ്രസിഡണ്ട് ഭരിച്ച കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കോഴിക്കോട്: സി.പി. എം ൻ്റെ ദലിത് പ്രസിഡണ്ട് ഭരിച്ച കോഴിക്കോട് ചങ്ങരോത്ത പഞ്ചായത്തില്‍ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയില്‍ 10 പേര്‍ക്കെതിരെയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. എസ്‌സി- എസ്ടി വകുപ്പ് പ്രകാരമാണ് കേസ്. യുഡിഎഫ് പ്രവര്‍ത്തകരുടെ ശുദ്ധികലശത്തെ തള്ളി മുസ്‌ലിം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. തെറ്റായ സന്ദേശം 1 സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഈ പ്രവര്‍ത്തനം കാരണമായിട്ടുണ്ടെങ്കില്‍ അതിനെ തള്ളിക്കളയുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി…

Read More

പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്തു.

തിരുവനന്തപുരം:പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്തു തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തിഗാനത്തെയുംശരണമന്ത്രത്തെയുംഅപകീർത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്ഐആര്‍. മതവികാരം വ്രണപ്പെടുന്ന പ്രവർത്തിയാണിതെന്നും എഫ്ഐആറിലുണ്ട്. അയ്യപ്പന്റെ പേര് ഉപയോ​ഗിച്ചതിൽ കേസെടുക്കാമെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണിക്കാണിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനിടെ പാട്ടിനെതിരെ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത്…

Read More

മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്; കെ.കെ. നവാസ് വൈസ് പ്രസിഡന്റ്‌

കോഴിക്കോട് :ചരിത്രത്തിലാദ്യമായി യുഡിഎഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റാവും. മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ. നവാസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക. മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡൻറ് സ്ഥാനം മുസ്‍ലിം ലീഗിന് മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മൂന്നു പതിറ്റാണ്ടിൻറെ ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇത്തവണത്തെ തോൽവി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം…

Read More

ലീഗ് വേദികളില്‍ ആണ്‍ പെണ്‍കൊടിമാര്‍ ഇടകലര്‍ന്ന് ഡാന്‍സ് കളിക്കുന്നു, ആഘോഷം അതിര് വിടാതിരിക്കട്ടെ: ഷാഫി ചാലിയം.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സ്ഥലങ്ങളില്‍ നടന്ന വിജയാഘോഷങ്ങള്‍ക്കെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വിജയം ആഘോഷിക്കേണ്ടത് തന്നെയാണ് പക്ഷെ ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് ഷാഫി ചാലിയം പറയുന്നത്. വിമണ്‍സ് കോളേജ് തെരഞ്ഞെടുപ്പ് വിജയം വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്നത് പോലെയല്ല പൊതുനിരത്തില്‍ ജെന്‍ഡറുകള്‍ തമ്മില്‍ ഇടപഴകി ഡാന്‍സ് ചെയ്താലുണ്ടാവുക എന്നാണ് ഷാഫി ചാലിയം പറയുന്നത്. അത് സാമൂഹിക അപചയത്തിന് ഹേതുവാകുമെന്നും മറ്റ് പാര്‍ട്ടി വേദികളില്‍ മുസ്‌ലിം…

Read More