തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി.

തിരുവനന്തപുരം:തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്ക. അരുവിക്കര പഞ്ചായത്തിൽ മത്സരിച്ച വിജയകുമാർ നായരാണ് മരിച്ചത്. ഫലപ്രഖ്യാപന ദിവസം ജീവനൊടുക്കാൻ ശ്രമിച്ച വിജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയകുമാർ മൂന്നാം സ്ഥാനത്തായിരുന്നു.സീറ്റ് ലഭിക്കാത്തതിന് ബി.ജെ.പി സ്ഥാനാർഥി ജീവനൊടുക്കിയിരുന്നു (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)

Read More

ചങ്ങരോത്തും, വിളയൂർ ഗ്രാമപഞ്ചായത്തിന് മുമ്പിലും ശുദധി കലശം നടത്തി മുസ്‌ലിം ലീഗ് – അറിവോടെയല്ലന്ന് നേതൃത്വം

പാലക്കാട്: ചങ്ങരോത്തും പാലക്കാട് വിളയൂർ ഗ്രാമപഞ്ചായത്തിലും പുണ്യാഹം തളിച്ചത് വിവാദമാവുന്നു ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പിലാണ്  ശുദ്ധികലശവുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ചത് പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുമ്പിലാണ് ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ശുദ്ധീകരിച്ചത്’. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.’എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്ത പഞ്ചായത്താണിത്. കഴിഞ്ഞ ടേമില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗം ബേബി ഗിരിജയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടതിന് പിന്നാലെയാണ്…

Read More

പിണറായിയുടെ ധ്രുവീകരണ രാഷ്ട്രീയം വിലപ്പോയില്ല, മൂന്നാം കക്ഷിയായി മുസ്‌ലിം ലീഗ്.

കോഴിക്കോട്: യു.ഡി. എഫ് ട്രെൻഡിൽ നടുങ്ങി എൽ. ഡി.എഫ് പിണറായി സൃഷ്ടിച്ച ധ്രുവീകരണ നരേഷൻ വിലപ്പോയില്ലന്ന് മാത്രമല്ല സി.പി. എം ന് വലിയ നഷ്ടം സൃഷ്ടിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയെ അതിരു വിട്ടു പ്രീണിപ്പിച്ചും ജമാഅത്തെ ഇസ്‌ലാമിയെ നിരന്തരം അക്രമിച്ചും നടത്തിയപ്രചരണം ഹൈന്ദവ വോട്ട് ലക്ഷ്യം വെച്ചാണെങ്കിലും ഇത് തിരിച്ചടിയായി. ഘടക കക്ഷികൾക്ക് പോലും പിണറായിയുടെ ശൈലി ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം കൈ വിട്ടത് ഇടതുപക്ഷത്തിനേറ്റ കനത്ത പ്രഹരമായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇടതിനെ ഞെട്ടിച്ചാണ് യു.ഡി.എഫ്…

Read More

വോട്ട് ചോർച്ചയിൽ ഞെട്ടി സി.പി.എം, ജില്ലയിൽ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം

കോഴിക്കോട് :പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലടക്കം ഉണ്ടായ വോട്ട് ചോർച്ചയിൽ പതറി സി.പി.എം. ഉരുക്കുകോട്ടയായി സി.പി.എം വിശേഷിപ്പിച്ചിരുന്ന പലപഞ്ചായത്തുകളിലും അടിപതറി വീണതിന്റെ ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. തോൽവിയെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ജില്ലയിലെ എൽ.ഡി.എഫ്, സി.പി.എം നേതാക്കൾ തയാറായിട്ടില്ല. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റ നേടിയെന്നത് എൽ.ഡി.എഫിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല. 2021ൽ 11 സീറ്റിൽ വ്യക്തമായി മേധാവിത്വം പുലർത്തിയ എൽ.ഡി.എഫിന് അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് തദ്ദേശ ഫലമനുസരിച്ച് മുൻതൂക്കമുള്ളത്. ഇവിടങ്ങളിൽ തന്നെ നേരിയ വോട്ടുകൾക്ക്…

Read More

ബേപ്പൂരിൽ സി.പി.എം ഏരിയ സെ ക്രട്ടറിയുടെ ‘അരിവാൾ’ കൊലവിളി.

ബേപ്പൂർ:ഫറോക്ക് മുനിസിപ്പാലിറ്റിയിൽ സി.പി. എം ൽ നിന്ന് 4 വാർഡുകൾ ലീഗ് പിടിച്ചെടുത്തതിൽ അരിശമായി സി.പി. എം കൊലവിളി പ്രസംഗം. സിപിഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി നടത്തിയത്. ‘ഞങ്ങൾക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം’ എന്നാണ് സമീഷ് വെല്ലുവിളിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റി 39ാം വാർഡിലാണ് സംഭവം. പ്രകോപനം തുടർന്നാൽ വീട്ടിൽ കയറി നിരങ്ങും, അരിവാളുകൊണ്ട് വേറെ ചില പണികൾ അറിയാം, ഞങ്ങൾ ഇറങ്ങിയാൽ മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും തുടങ്ങിയ…

Read More

ലീഗുകാരെ നമ്പണ്ടാ,, മുക്കാൽമുറിയനെ നമ്പണ്ടാ – ലീഗുകാർക്കെതിരെ വർഗീയ പരാമർശവുമായി സി.പി. എം പ്രകടനം.

കൽപറ്റ: വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ വർ​ഗീയ പരാമർശവുമായി സിപിഎം പ്രവർത്തകർ. തിരുനെല്ലിയിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ഇത്. മുക്കാൽമുറിയൻ എന്ന് വിളിച്ചായിരുന്നു ലീ​ഗ് പ്രവർത്തകർക്കെതിരെ അധിക്ഷേപ- വർ​ഗീയ പരാമർശം. ലീഗുകാരെ നമ്പണ്ടാ, അവസരവാദിയെ നമ്പണ്ടാ, മുക്കാൽമുറിയനെ നമ്പണ്ട എന്നായിരുന്നു മുദ്രാവാക്യത്തിലെ പരാമർശങ്ങൾ. തിരുനെല്ലി നരിക്കൽ അഞ്ചാം വാർഡിലെ പ്രവർത്തകരാണ് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ വർഗീയപരാമർശം നടത്തിയത്. മുദ്രാവാക്യം വിളിച്ച് റോഡിൽ നിന്ന് സിപിഎം പ്രവർത്തകർ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷം പോലുമില്ലാതെ സിപിഎം…

Read More

ശബരി മല വിവാദം പന്തളത്ത് കത്തിയില്ല. തിരിച്ചു പിടിച്ച്എൽ ഡി എഫ്, എൻ ഡി എ ഔട്ട്.

പന്തളം: പത്തനംതിട്ട പന്തളം മുന്‍സിപ്പാലിറ്റിയില്‍ ശബരിമല വിവാദം കത്തിക്കാന്‍ ശ്രമിച്ചിട്ടും ഭരണം നഷ്ടപ്പെട്ട് എന്‍.ഡി.എ. 14 സീറ്റില്‍ വിജയിച്ച എല്‍.ഡി.എഫ് പന്തളം പിടിച്ചെടുത്തു. എന്‍.ഡി.എ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 സീറ്റ് നേടിയ യു.ഡി.എഫാണ് പ്രതിപക്ഷത്ത്. കേരളത്തില്‍ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിനൊപ്പം പത്തനംതിട്ടയും നിലകൊണ്ടു. ജില്ലയിലെ മൂന്ന് മുന്‍സിപ്പാലിറ്റികളിലും യു.ഡി.എഫ് ഭരണം നേടി. പത്തനംതിട്ട നഗരസഭയില്‍ കടുതത് പോരാട്ടമാണ് നടന്നത്. ഒടുവില്‍ കേവല ഭൂരിപക്ഷമായ 17 സീറ്റില്‍ വിജയം നേടി യു.ഡി.എഫ് ഭരണത്തിലേക്ക് കുതിച്ചു. എല്‍.ഡി.എഫിന് 12…

Read More

ഷാഫി പറമ്പിൽ എം പിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡിൽ വിജയം നേടി എസ്ഡിപി സ്ഥാനാർത്ഥി.

പാലക്കാട്: ഷാഫി പറമ്പിൽ എം പിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡിൽ വിജയം നേടി എസ്ഡിപി സ്ഥാനാർത്ഥി ഷാഫിയുടെ പാലക്കാട്ടെ വീടുള്ള ഓങ്ങല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് എസ്ഡിപിഐയുടെ അനില അശോകൻ 248 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. അതേസമയം എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാർഡിൽ യുഡിഎഫ് വിജയിച്ചു. പാലക്കാട് തച്ചമ്പാറ ആറാം വാർഡായ പിച്ചളമുണ്ടയിൽ 64 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.

Read More

ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തിയില്ല; സൈനുലിന് ജനവിധിയിൽ തിളക്കമാർന്ന വിജയം

കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദ്ദീന് (ബാബു കുടുക്കിൽ) തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടിസ് ഉണ്ടായിരുന്ന സൈനുൽ ആബിദ്ദീൻ ഒളിവിലിരുന്നാണ് ജനവിധി നേരിട്ടത്. ഒരിക്കൽ പോലും സ്ഥാനാർഥി നേരിട്ട് പ്രചാരണത്തിനിറങ്ങാതെ നേടിയ വിജയമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 11ന് വോട്ടു ചെയ്യാനെത്തുമ്പോൾ അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിൽ പൊലീസ് ബൂത്തിന് സമീപം കാത്തിരുന്നെങ്കിലും സൈനുൽ ആബിദ്ദീൻ വോട്ടു ചെയ്യാനും…

Read More

എൽ.ഡി. എഫിനേറ്റ കനത്ത തിരിച്ചടി യു.ഡി. എഫിന്  2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സ്

കൊച്ചി: എൽ.ഡി. എഫിനേറ്റ കനത്ത തിരിച്ചടി യു.ഡി. എഫിന്  2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായികണക്കാക്കുന്ന തെരഞ്ഞെടുപ്പാണ് .സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 341 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്. 26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള…

Read More