കുന്ദമംഗലം, പെരുമണ്ണ തിരിച്ചു പിടിച്ച് യു.ഡി. എഫ് , പെരുവയലിൽ മുഴുവൻ സീറ്റിലും ജയിച്ച് മുസ്‌ലിം ലീഗ്, പെരുവയലിൽ ബി.ജെ.പി ക്ക് സീറ്റില്ല.

­­കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം, പെരുമണ്ണ പഞ്ചായത്ത് യു.ഡി. എഫ് തിരിച്ചു പിടിച്ചു. പെരുവയൽ പഞ്ചായത്തിൽ ഭരണം തുടർന്ന് യു.ഡി. എഫ് . പെരുവയലിൽ ബി.ജെ. പി. രണ്ട് തവണ നില നിർത്തിയ 15-ാം വാർഡ് സി.പി.എം ൽ നിന്നും  കോൺഗ്രസിലെത്തിയ ഷഹ്നയിലൂടെ യു.ഡി.എഫ് തിരിച്ചു പിടിച്ചു. പെരുവയൽ പഞ്ചായത്തിൽ 24 ൽ 15 സീറ്റ് യു.ഡി.എഫ് 9 എൽ ഡി.എഫ്. നേടി. പെരുമണ്ണയിൽ 17 യു ഡി എഫ് 5 എൽ.ഡി. എഫ്. പെരുവയൽ കക്ഷി…

Read More

ഫലം അറിയാം trend എൽഡിഎഫിന് മുന്നേറ്റം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ്.

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന മുന്നേറ്റം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ്.“മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 21, യുഡിഎഫ് 18, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽഎൽഡിഎഫ് 7, യുഡിഎഫ് 3. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 37, യുഡിഎഫ് 30, എൻഡിഎ 1. ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്

Read More

തദ്ദേശ സ്ഥാപനങ്ങളില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന്; സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കു. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അവധിയായിട്ടും 21ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യ യോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുമ്പ് കൊണ്ടുവന്നത് ഇതു ലക്ഷ്യമിട്ടാണ്. രാവിലെ 11ന് ഭരണസമിതി നിലവില്‍വന്ന ശേഷം ആദ്യയോഗം ചേരും. ഓരോ തദ്ദേശ സ്ഥാപനത്തിലും…

Read More

വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതൽ

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) 20 കേന്ദ്രങ്ങളിലായി നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വെച്ച് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാപഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക….

Read More

തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് അവസാനിച്ചു. 75.38 ശതമാനമാണ് പോളിങ്.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് അവസാനിച്ചു. 75.38 ശതമാനമാണ് പോളിങ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് വയനാട്ടിലാണ്.  രാത്രി എട്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 78.21 ‌ആണ് ജില്ലയിൽ രേഖപ്പെടുത്തിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് 05:40 വരെയുള്ള കണക്ക് പ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. ഉച്ചയോടെ പോളിങ് 50 %…

Read More

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്’ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു. ജില്ലകളിൽ മലപ്പുറമാണ് മുന്നിൽ. കോർപ്പറേഷനിൽ 38 ശതമാനവുമായി കോഴിക്കോടാണ് മുന്നിൽ. പല ബൂത്തുകളിലും ആളുകളുടെ നീണ്ട നിരയാണ്. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.p

Read More

ആദ്യമണിക്കൂറിൽ 20 ശതമാനം പോളിങ്.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മൂന്നുമണിക്കൂർ പിന്നിടുമ്പോൾ പോളിങ് ശതമാനം 20 കടന്നു. രാവിലെ 10.40 വരെയുള്ള കണക്കനുസരിച്ച് 25.37 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും പോളിങ് 20 % കടന്നു. 26.47 % പേർ വോട്ടു രേഖപ്പെടുത്തിയ മലപ്പുറമാണ് മുന്നിൽ. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ്…

Read More

മുസ്‍ലിം ലീഗ് സ്ഥാനാർഥിയെ 3 ദിവസമായി കാണാനില്ലന്ന പരാതിക്ക് ട്വിസ്റ്റ് ….. അവസാനം ഒളിച്ചോട്ടം. ബി.ജെ. പി പ്രവർത്തകനൊപ്പമുണ്ടെന്ന് പോലിസ്.

കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ് സ്ഥാനാർഥി ഒളിച്ചോടിയതെന്ന് കണ്ടെത്തി. ഇവരെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് പൊലീസ്. അടുത്ത ദിവസം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാകുമെന്ന് ഇവർ അറിയിച്ചുവെന്നും സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് പറഞ്ഞു. ഒൻപതാം വാർഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി. അറുവയെ കാണാതായെന്ന് ബന്ധുവാണ് പരാതി നൽകിയത്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതെത്തുടർന്ന് പൊലീസ് അറുവയെ ബന്ധപ്പെടുകയായിരുന്നു. ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാകാമെന്നുമായിരുന്നു മറുപടി. …

Read More

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു.

കോഴിക്കോട് :സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു കലാശക്കൊട്ടിനിടെ മലപ്പുറത്ത് സംഘർഷമുണ്ടായി. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ലീഗിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേയ്ക്ക് വഴിവച്ചതെന്നാണ് ആരോപണം. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. പ്രവർത്തകർ തമ്മിൽ‌ ഉന്തും തള്ളുമുണ്ടായി. കണ്ണൂരിൽ കനത്ത പൊലീസ് സുരക്ഷയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാശക്കൊട്ട് നടത്തിയത് രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴുജില്ലകളാണ് വ്യാഴാഴ്ച വിധിയെഴുതുന്നത്. ബുധനാഴ്‌ച…

Read More

ചൊക്ലി ഗ്രാമ പഞ്ചായത്ത്  മുസ് ലിം ലീഗ്സ്ഥാനാർഥിയതട്ടിക്കൊണ്ടുപോയതായി പരാതി.

ചൊക്ലി (തലശ്ശേരി): ചൊക്ലി ഗ്രാമ പഞ്ചായത്ത്  മുസ് ലിം ലീഗ്സ്ഥാനാർഥിയതട്ടിക്കൊണ്ടുപോയതായി പരാതി വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയാണ്. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കാഞ്ഞിരത്തിൻകീഴിലെ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്‍ലിംലീഗിലെ ടി.പി. അർവയെയാണ് കാണാതായത്. തങ്ങളുടെ സ്ഥാനാർഥിയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‍ലിം ലീഗ്​ നേതൃത്വം ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാ​ണെന്നും ലീഗ് നേതൃത്വം പറഞ്ഞു. മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊക്ലി പൊലീസ് സ്‌റ്റേഷനിൽ പരാതി…

Read More