കല്പറ്റയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
വയനാട് :കല്പറ്റയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞദിവസമാണ് 16-കാരനെ സംഘംചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് 16-കാരനെ കൗമാരക്കാർ വിളിച്ചുവരുത്തി മർദിച്ചത്. 16-കാരനെ ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വളഞ്ഞിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പ്രചരിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ…

