ബെംഗളൂരുവിൽ മാതാപിതാക്ക ളെയും ഇളയ സഹോദരി യെയും കൊലപ്പെടു ത്തിയ സംഭവത്തിൽ ഒളിവിൽ പോയ മൂത്ത മകൾ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ മൂത്ത മകൾ പിടിയിലായ. സോഫ്റ്റ്‌വെയർ എൻജിനീയറായ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ തനിക്ക് യാതൊരുവിധ സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നും ശ്വേത പൊലീസിന് മൊഴി നൽകി.ബെംഗളൂരുവിലെ കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിലാണ് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ്…

