AI girlfriend

ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണുന്ന തിനിടയിൽ വൈദ്യുതി മുടങ്ങി; ഓവർസിയറെ അക്രമിച്ച യുവാവ് അറസ്റ്റിൽ

കങ്ങഴ (കോട്ടയം): ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണുന്നതിനിടയിൽ വൈദ്യുതി മുടങ്ങയെന്നാരോപിച്ച് കെ.എസ്.ഇ.ബി. ഓവർസിയറെ ആക്രമിച്ചയാൾ അറസ്റ്റിൽ. കെ.എസ്.ഇ.ബി.പത്തനാട് സെക്ഷനിലെ ഓവർസിയർ എം.കെ.മനോജ്കുമാറി (55)നാണ് മർദനമേറ്റത്. സംഭവത്തിൽ ദേവഗിരി കല്ലൂർതാഴ്ചയിൽ റോൾഫി വർഗീസി(27)നെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂലേപ്പീടിക ഭാഗത്ത് രാത്രിയിൽ മരം വീണ് വൈദ്യുതി മുടങ്ങിയതോടെ റോൾഫി കെ.എസ്.ഇ.ബി. ഓഫീസിലെത്തി വിവരം തിരക്കി. പ്രകോപിതനായ ഇയാൾ ഇരുമ്പ് ദണ്ഡുമെടുത്ത് ബഹളം വെച്ചു. ജീവനക്കാർ മരംവീണ ഭാഗത്ത് തകരാർ പരിഹരിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ സംഭവസ്ഥലത്ത് എത്തി. ഓവർസിയറെയും ഒപ്പമുണ്ടായിരുന്ന എം.കെ.സാബു എന്ന തൊഴിലാളിയെയും അസഭ്യം പറഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനോജ്കുമാർ പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സതേടി. കോടതിയിൽ ഹാജരാക്കിയ റോൾഫിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *