ബംഗാളിൽ 71 കാരനായ വയോധികനെ ബിജെപി ക്രിമിനലുകൾ ക്രൂരമായി തല്ലിക്കൊന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പ്രവർത്തകനെന്ന് ആരോപിച്ച് 71 കാരനായ വയോധികനെ ബിജെപി ക്രിമിനലുകൾ ക്രൂരമായി തല്ലിക്കൊന്ന. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ജൂൺ 15 ന് വൈകീട്ടാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ സംഭവം അരങ്ങേറിയത്. ഹൂഗ്ലി സ്വദേശിയായ ഷാ ആലം (71) ആണ് ബിജെപി പ്രവർത്തകരുടെ അക്രമ രാഷ്ട്രീയത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ജൂൺ 15 ന് വൈകീട്ടോടെ ഷാ ആലമിന്റെ വീടിന് മുന്നിലെത്തിയ എട്ടോളം വരുന്ന ബിജെപി ഗുണ്ടാസംഘം വലിയ രീതിയിൽ ബഹളം വെക്കുകയും ഷാ ആലമിനെ പുറത്തേക്ക് വിളിക്കുകയുമായിരുന്നു. തുടർന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയ ആലമിനെ യാതൊരു പ്രകോപനവുമില്ലാതെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇഷ്ടിക, മുളവടികൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ക്രൂരമായ മർദനം.
തന്റെ ഭർത്താവിന് നേരെയുള്ള അക്രമം തടയാൻ ജീവൻ പണയം വെച്ച് മുന്നോട്ട് വന്ന ആലമിന്റെ ഭാര്യ മർസീന ബീഗം ഉൾപ്പെടെയുള്ള കുടുംബത്തിലെ സ്ത്രീകളെയും ബിജെപി സംഘം വെറുതെ വിട്ടില്ല. അക്രമികളെ തടയാൻ ശ്രമിച്ച സ്ത്രീകൾക്കും നേരെ ക്രൂരമായ മർദനമുണ്ടാവുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
രക്തത്തിൽ കുളിച്ചു കിടന്ന ഷാ ആലമിനെ കുടുംബാംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആരാംബാഗ് ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ, തന്റെ ബാപ്പ ഒരിക്കലും സജീവ പാർട്ടി പ്രവർത്തനങ്ങളിലോ രാഷ്ട്രീയത്തിലോ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളിലോ ഏർപ്പെട്ടിരുന്നില്ലെന്നും തീർത്തും നിരപരാധിയായിരുന്നുവെന്നും ആലമിന്റെ മകൻ റഫീക്കുൽ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നിരപരാധിയായ ഒരു വൃദ്ധനെപ്പോലും ക്രൂരമായി കൊലപ്പെടുത്തിയ ബിജെപിയുടെ ഈ ഫാസിസ്റ്റ് അക്രമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

