AI girlfriend

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; വൈകിട്ട് ആറുമണി മുതല്‍ രാത്രി പന്ത്രണ്ടുമണി വരെ ജൂണ്‍ 30 വരെ നിയന്ത്രണം.

തിരുവനന്തപുരം|സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെയാണ് വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി.

മഴക്കുറവ് ഉത്പാദനത്തെ ബാധിച്ചു. എല്‍നിനോ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതായും കെഎസ്ഇബി അറിയിച്ചു. ആഭ്യന്തര ഉത്പാദനം അതിന്റെ പൂര്‍ണ തോതില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായി കെഎസ്ഇബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *