ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന വിദ്യാഭ്യാസ അവകാശ സമരത്തെ ക്രിമിനൽ വൽകരിക്കാൻ പോലിസ് ശ്രമം – നഈം ഗഫൂർ
കോഴിക്കോട് : മലബാറിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന വിദ്യാഭ്യാസ അവകാശ സമരത്തെ ക്രിമിനൽവൽകരിക്കാ കസബ പോലീസ് ശ്രമിക്കുന്നവെന്നാരോപിച്ച് സംസ്ഥാന അധ്യക്ഷൻ നഈം ഗഫൂർ. ന്യായമായ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്യുന്ന നേതാക്കളെ കള്ളക്കേസ് ചുമത്തി ജയിലിലടക്കാനാണ് പോലീസിന്റെ ശ്രമമെന്ന് സംഘടന ആരോപിച്ചു. സമരം ചെയ്ത നേതാക്കളുടെ പോലീസ് സ്റ്റേഷന് അകത്തുനിന്നുള്ള ഫോട്ടോകളെടുത്ത് സ്തോഭജനകമായ രീതിയിൽ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കാൻ കസബ പോലീസ് ശ്രമിച്ചതായും ഫ്രറ്റേണിറ്റി ആരോപിച്ചു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡിഡിഇ ഓഫിസ് ഉപരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രെട്ടറി മുഹമ്മദ് സഈദ് ടി കെ , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുജാഹിദ് അടക്കം ആറോളം ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവാദമുയർന്നത് . ഫ്രറ്റേണിറ്റി നേതൃത്വത്തോട് വളരെ മോശമായാണ് പോലീസ് പെരുമാറിയതെന്ന് സംഘടന ആരോപിച്ചു. അറസ്റ്റിലായവരെ സന്ദർശിക്കാൻ പോലും അനുവദിക്കാത്ത നിലപാടാണ് പോലീസ് കൈക്കൊണ്ടതെന്ന് സംസ്ഥാന അധ്യക്ഷൻ നഈം ഗഫൂർ പ്രതികരിച്ചു.
പോലീസ് കൈമാറിയ സന്ദേശം അതേപടി ഫോട്ടോ വാർത്തയാക്കിയതിൽ ദേശാഭിമാനി , ചന്ദ്രിക അടക്കമുള്ള ദിനപത്രങ്ങൾക്കെതിരെയും സംഘടനാ നേതൃത്വം വിമർശനമുന്നയിച്ചു.

