രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് മർദ്ദനം, മധ്യപ്രദേശ് സ്വദേശിയായ മുസ്ലിം യുവാവ് കൊല്ലപ്പെട്ടു;

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശ് സ്വദേശിയെ അടിച്ചുകൊന്നതായി പരാതി. മധ്യപ്രദേശിലെ മന്ദ്‌സൊര്‍ സ്വദേശിയായ 32കാരന്‍ ഷെരു സുസാദിയയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ 16നാണ് സംഭവം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഭില്‍വാര പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വധശ്രമം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍, കൊള്ളയടിക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ ചുമത്തിയത്. ഷെരു സുസാദിയയുടെ ബന്ധുവായ മന്‍സൂര്‍ പേംലയാണ് പൊലീസിന് പരാതി നല്‍കിയത്. ഷെരു സുസാദിയ മൊഹ്‌സിന്‍ ഡോള്‍…

Read More

പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

കൊല്ലം∙ പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യെയാണ് ഭർത്താവ് ഐസക്ക്, കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയാണ് ശാലിനി. സംഭവത്തിനുശേഷം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ പുനലൂർ പൊലീസിൽ കീഴടങ്ങി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഇന്നുരാവിലെ ആറുമണിയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തുമ്പോൾ ദമ്പതികളുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു….

Read More

സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

ബെം​ഗളൂരു: ബെംഗളൂരുവിൽ സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹൃദയസ്തംഭനത്തെ തുടർന്നുള്ള മരണമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മകനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കെംപെഗൗഡ നഗറിലെ മഞ്ജുനാഥ് എന്ന മഞ്ജണ്ണയുടെ മരണത്തിലാണ് മകൻ മനോജും കൂട്ടുകാരൻ പ്രവീണും അറസ്റ്റിലായത്. ഇരുവരും ചേർന്ന് മഞ്ജണ്ണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തുനിന്ന് വിശ്രമത്തിനായി വീട്ടിലെത്തിയ മഞ്ജണ്ണയുടെ കാലുകൾ പ്രവീൺ കൂട്ടിപ്പിടിച്ചപ്പോൾ മനോജ് കഴുത്തിൽ തോർത്ത് മുറുക്കി. പിന്നാലെ ഹൃദയസ്തംഭനത്തെ…

Read More

സോഷ്യല്‍ മീഡിയ വഴി പരിചയം ; 14കാരിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത 21കാരന്‍ പിടിയില്‍ പെണ്‍കുട്ടിയില്‍ നിന്ന് അഞ്ചരപവന്റെ സ്വര്‍ണമാണ് തട്ടിയെടുത്തത്.

മലപ്പുറം: സമൂഹമാധ്യമം വഴിപരിചയപ്പെട്ട് 14 കാരിയില്‍നിന്ന് അഞ്ചര പവന്റെ സ്വര്‍ണം തട്ടിയെടുത്ത 21കാരന്‍ പിടിയില്‍. മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് വളാഞ്ചേരി പൊലീസിന്റെപിടിയിലായത്. സമാന കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിനായിരുന്നു പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണമാല വാങ്ങി പ്രതി മുങ്ങിയത്. സ്‌നാപ് ചാറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കുകയും പെണ്‍കുട്ടിയില്‍ നിന്ന് നഗ്നഫോട്ടോസും പ്രതി കൈക്കലാക്കിയിരുന്നു. അഞ്ചര പവന്റെ മാല നല്‍കിയാല്‍…

Read More

വാക്ക് തര്‍ക്കം; വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു.

മലപ്പുറം: ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Read More

വിജിൽനരഹത്യാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കോഴിക്കോട്:വിജിൽനരഹത്യാക്കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 3 പേരേയും കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിൽ തിരോധാന കേസിലെ 3 പ്രതികളെയും ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്തു. രണ്ടാം പ്രതി രഞ്ജിത്തിനെ വിജിലിനെ കെട്ടിത്താഴ്ത്തിയ സരോവരത്തെ ചതുപ്പിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. പ്രതികൾ ലഹരിക്ക് അടിമയാണോ എന്ന് പരിശോധിക്കാൻ മൂന്ന് പേരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2019…

Read More

താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു . ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്:  താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി പത്തരയോടെ താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. ഇയാളുടെ കാറും തകര്‍ത്തിട്ടുണ്ട്. കാറില്‍ എത്തിയ സംഘമാണ് കുത്തിയതെന്നാണ് വിവരം. ജിനീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. കുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. കോഴിക്കോട് ഭാഗത്തു നിന്നുമാണ്…

Read More

ധർമ സ്ഥല കേ സ് ;എസ്‌ഐടി അഞ്ച് തലയോട്ടികളും 100 അസ്ഥികളും പിടിച്ചെടുത്തു.

ബംഗളുരു:ധർമ്മസ്ഥല  ബംഗ്ലാഗുഡ്ഡെയിൽ നിന്ന് എസ്‌ഐടി അഞ്ച് തലയോട്ടികളും 100 അസ്ഥികളും പിടിച്ചെടുത്തു ധർമ്മസ്ഥല ഗ്രാമത്തിലെ കൂട്ട ശവസംസ്കാരങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ധർമ്മസ്ഥലയ്ക്ക് സമീപമുള്ള ബംഗ്ലാഗുഡ്ഡെയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ധർമ്മസ്ഥല ഗ്രാമത്തിലെ കൂട്ട ശവസംസ്കാരങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബുധനാഴ്ച ധർമ്മസ്ഥലയ്ക്കടുത്തുള്ള വനമേഖലയിൽ നിലത്ത് കിടക്കുന്ന നിലയിലാണ് ഇവയെ കണ്ടെത്തിയതെന്ന് എസ്‌ഐടി വൃത്തങ്ങൾ അറിയിച്ചു. സ്ഥലത്ത് നിന്ന് ഒരു കയർ, വാക്കിംഗ് സ്റ്റിക്ക്, വിഷക്കുപ്പി, ഒരു തിരിച്ചറിയൽ കാർഡ് എന്നിവയും ഉദ്യോഗസ്ഥർ…

Read More

ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ; വഴിത്തിരിവായത് അയൽവാസിയുടെ സിസിടിവി ദൃശ്യങ്ങൾ.

ബെംഗളൂരു: ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. ഭർത്താവിന്‍റെ ആദ്യ വിവാഹത്തിലെ മകളെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിലായി. കർണാടകയിലെ ബീദാർ സ്വദേശിനിയായ രാധയാണ് പിടിയിലായത്. ഓഗസ്റ്റ് 27-ന് മൂന്ന് നില കെട്ടിടത്തിന്റെ ടെറസിൽ കളിക്കുന്നതിനിടെ സാൻവി അബദ്ധത്തിൽ വീണതാണെന്നാണ് രാധ ഭർത്താവ് സിധാന്തിനോട് പറഞ്ഞത്. സംശയമൊന്നും തോന്നാതിരുന്നതിനാൽ മകൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് അച്ഛൻ സിധാന്ത് പൊലീസിൽ അറിയിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന സാൻവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണം…

Read More

കാമുകനെ കാണാൻ 600 കിലോമീറ്റർ വണ്ടിയോടിച്ചെത്തിയ യുവതിയെ കാമുകൻ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു.

ജയ്പൂർ :കാമുകനെ കാണാൻ 600 കിലോമീറ്റർ വണ്ടിയോടിച്ചെത്തിയ യുവതിയെ കാമുകൻ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു കാമുകിയെ കൊല്ലപ്പെട്ട നിലയില്‍ കാറിൽ കണ്ടെത്തി. രാജസ്ഥാനിലെ ജുൻജുനുവിലെ അംഗൻവാടി സൂപ്പർവൈസറായ മുകേഷ് കുമാരി (37) ആണ് കൊല്ലപ്പെട്ടത്. കാറില്‍ നിന്ന് യുവതിയുടെ മൃതദേഹവും കണ്ടെത്തി.കാമുകനും സ്കൂൾ അധ്യാപകനായ മനാറാം യുവതിയെ ഇരുമ്പ് വടി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുകേഷ് കുമാരി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബാർമറിലെ സ്കൂൾ അധ്യാപകനായ മനാറാമിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്….

Read More