മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികള്‍ വൃക്കതകരാറിനെ തുടര്‍ന്ന് ചികിത്സയിലാണ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം 20 ആയി. അഞ്ച് കുട്ടികള്‍ വൃക്കതകരാറിനെ തുടര്‍ന്ന് ചികിത്സയിലാണ. മരിച്ച 20 കുട്ടികളില്‍ 17 പേര്‍ ഛിന്നവാഡ, രണ്ട് പേര്‍ ബേത്തൂല്‍, ഒരാള്‍ പാണ്ഡൂര്‍ന ജില്ലയില്‍ നിന്നുള്ളവരാണെന്നും മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. ചികിത്സയിലുള്ള കുട്ടികളില്‍ രണ്ട് പേര്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലും രണ്ട് പേര്‍ എയിംസിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തികസുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉറപ്പിക്കുമെന്ന് അറിയിച്ചതായും…

Read More

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് കേരളത്തിൽ വിലക്ക്.

തിരുവനന്തപുരം: തമിഴ്നാടിൽ നിരോധം നേരിട്ട ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് കേരളത്തിൽ വിലക്ക് വിവിധസംസ്ഥാനങ്ങളിൽ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് കേരളത്തിൽ വിലക്കേ ർപ്പെടുത്തിയത്. കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ നിർത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് തീരുമാനം.രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഇതിനോടകം കഫ്സിറപ്പ് കഴിച്ച് 19 കുട്ടികളുടെ ജീവൻ പൊലിഞ്ഞതോടെയാണ് സർക്കാർ ജാ​ഗ്രത…

Read More

ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സർക്കാർ നടപടി നേരത്തെ ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തി ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ്…

Read More

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് വേണ്ട; മരുന്നുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐഎപി

തിരുവനന്തപുരം:കുട്ടികൾക്ക് ചുമയുടെ മരുന്ന് നൽകുമ്പോൾ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐഎപി) അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡിജിഎച്ച്എസ്) പുതിയ നി‍ർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎപി പ്രസിഡന്റ് ഡോ. ഐ റിയാസ്, സെക്രട്ടറി ഡോ. ആർ ഗോപിമോഹൻ എന്നിവർ ഈ നിർദ്ദേശം നൽകിയത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ മിക്ക ചുമ രോഗങ്ങളും സ്വയം ഭേദമാകുന്നവയാണെന്നും അവയ്ക്ക് മരുന്നിന്റെ ആവശ്യമില്ലെന്നും ഐഎപി പറയുന്നു. അതിനാൽ തന്നെ ഈ…

Read More

കോൾ ഡ്രിഫ് കഫ് സിറപ്പ്’ എട്ട് ജീവനെടുത്തു, കേരളത്തിൽ വില്പന നിർത്തിവെച്ചു

തിരുവനന്തപുരം: മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോൾ വകുപ്പ്…

Read More

അജിതയുടെ അവയവങ്ങൾ ഇനി ആറ് പേരിൽ തുടിക്കും.

കോഴിക്കോട് :മസ്തിഷ്‌ക മരണത്തെതുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിത ആറ് ജീവിതങ്ങൾക്ക് ജീവനാകുകയാണ്. കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. കോഴിക്കോട്ചാലപ്പുറം വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടില്‍ കെ.അജിത (46)യുടെ ഹൃദയം ഉള്‍പ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, 2 വൃക്ക, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും…

Read More

ഹോമിയോ മരുന്ന് പ്രസാദമെന്ന് പറഞ്ഞ് കഴിച്ചിരുന്നുവെന്ന് എം.എല്‍.എ ഉമാ തോമസ്.

കൊച്ചി: സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹോമിയോ മരുന്ന് പ്രസാദമെന്ന് പറഞ്ഞ് കഴിച്ചിരുന്നുവെന്ന് എം.എല്‍.എ ഉമാ തോമസ. റെനെ മെഡി സിറ്റിയില്‍ ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ മുറിവ് ഉണങ്ങിയതിന് കാരണം ഹോമിയോ മരുന്നാണെന്ന് വിശ്വസിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ആശുപത്രിയില്‍ മരുന്ന് അനുവദിക്കില്ലെന്നതിനാല്‍ മകന്‍ ഹോമിയോ മരുന്ന് എത്തിച്ചത് പ്രസാദമാണെന്ന് പറഞ്ഞാണ്. തീര്‍ത്ഥമാണ് ഒന്ന് അമ്മയുടെ മേത്ത് തേയ്ക്കണം എന്ന് പറഞ്ഞിട്ടാണ്…

Read More

സപ്തംബർ 29 ഹൃദയ ദിനം : സമ്മർദ്ദം കുറക്കുക. വ്യായാമം ശീലിക്കുക. സി.പി.ആർ എങ്ങനെ നൽകാം.

ഹൃദയ ശസ്ത്രക്രിയ രംഗത്ത് പ്രഗത്ഭനായ ഗുജറാത്തിലെ ജാം നഗറിലെ ഡോ. ഗൗരവ് ഗാന്ധി 2023 ജൂണിൽ 41-ാം വയസിൽ തികച്ചും ആകസ്മയായി മരിച്ചത് ഇന്നും ഞെട്ടലോടെയാണ് വൈദ്യ സമൂഹം ഓർക്കുന്നത്. 14 മണിക്കൂറോളം ജോലി ചെയ്യുന്ന ഏറെ തിരക്കുള്ള കാർഡിയോളജിസ്റ്റായ അദ്ദേഹം പതിനാറായിരത്തോളം ആൻജിയോപ്ലാസ്റ്റകൾ ചുരുങ്ങിയ കാലം കൊണ്ട് ചെയ്തു തീർത്തയാൾ തിരക്കേറിയ ഒരു ദിവസത്തെ ജോലിക്ക് ശേഷം അർദ്ധരാത്രിയിൽ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നു ഉടൻ ആശുപത്രിയിൽ പോയി ഇ സി ജി എടുത്തു അതിൽ പ്രത്യേകിച്ച്…

Read More

ലോകത്തിന് വില്ലനായി കാൻസർ മാറുന്നു ഏറ്റവും കൂടുതൽ ആളുകളെ കീഴടക്കുന്നത് കാൻസറാണെന്ന് കണ്ടെത്തൽ.

ലോകത്തിന് വില്ലനായി കാൻസർ മാറുന്നു ഏറ്റവും കൂടുതൽ ആളുകളെ കീഴടക്കുന്നത് കാൻസറാണെന്ന് കണ്ടെത്തൽ ആഗോളതലത്തിൽ കാൻസർ മരണങ്ങൾ 2050 ഓടെ 18 മില്യനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണം കാൻസറാണെന്നും 2022ൽ ഏകദേശം 20 മില്യൻ പുതിയ കാൻസർ കേസുകളും 9.7 മില്യൻ കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടിൽ പറ‍യുന്നു. ഉയർന്ന ആയുർദൈർഘ്യവും വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള രാജ്യങ്ങളിൽ കാൻസർ നിരക്ക് പൊതുവെ കൂടുതലായിരിക്കും. എന്നാൽ സെർവിക്കൽ കാൻസർ പോലുള്ളവയുടെ…

Read More

അമീബിക് മസ്തിഷ്‌കജ്വരം; നീന്തൽക്കുളം വൃത്തിയാക്കി സൂക്ഷിക്കണം, ലംഘിച്ചാൽ മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌കജ്വരം സംസ്ഥാനത്തു വ്യാപിക്കുന്ന സാഹചര്യത്തില്‍ കർശനമായ മലിനീകരണ നിയന്ത്രണ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. നിര്‍ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുന്നവര്‍ക്കെതിരെ 2023ലെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനു കര്‍ശനമായ വ്യവസ്ഥകളാണ് ഈ നിയമത്തില്‍ പറയുന്നത്. ജലസ്രോതസുകള്‍ മലിനപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്ത് കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്കു കുറഞ്ഞ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് അമീബിക്…

Read More