സപ്തംബർ 29 ഹൃദയ ദിനം : സമ്മർദ്ദം കുറക്കുക. വ്യായാമം ശീലിക്കുക. സി.പി.ആർ എങ്ങനെ നൽകാം.
ഹൃദയ ശസ്ത്രക്രിയ രംഗത്ത് പ്രഗത്ഭനായ ഗുജറാത്തിലെ ജാം നഗറിലെ ഡോ. ഗൗരവ് ഗാന്ധി 2023 ജൂണിൽ 41-ാം വയസിൽ തികച്ചും ആകസ്മയായി മരിച്ചത് ഇന്നും ഞെട്ടലോടെയാണ് വൈദ്യ സമൂഹം ഓർക്കുന്നത്.
14 മണിക്കൂറോളം ജോലി ചെയ്യുന്ന ഏറെ തിരക്കുള്ള കാർഡിയോളജിസ്റ്റായ അദ്ദേഹം പതിനാറായിരത്തോളം ആൻജിയോപ്ലാസ്റ്റകൾ ചുരുങ്ങിയ കാലം കൊണ്ട് ചെയ്തു തീർത്തയാൾ തിരക്കേറിയ ഒരു ദിവസത്തെ ജോലിക്ക് ശേഷം അർദ്ധരാത്രിയിൽ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നു
ഉടൻ ആശുപത്രിയിൽ പോയി ഇ സി ജി എടുത്തു
അതിൽ പ്രത്യേകിച്ച് പ്രശ്നമൊന്നും കണ്ടിരുന്നില്ല ആശ്വാസത്തിൽ തിരിച്ചു വീട്ടിൽ വന്നു കിടന്നു .ഡോക്ടർ പിറ്റേന്ന് രാവിലെ ഉറക്കമുണർന്നില്ല.
പല ചെറുപ്പക്കാരും പെട്ടെന്ന് മരിക്കുന്നതായി വാർത്തകൾ വരുന്നു അത്തരത്തിൽ ഒന്നു മാത്രമാണ് ഗൗരവം മരണം
ഹൃദ്രോഗം ഇപ്പോൾ പ്രായമായവർക്ക് മാത്രം വരുന്ന ഒരു രോഗമല്ല – ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അകാല മരണത്തിന് പ്രധാന കാരണമായി ഇത് മാറിയിരിക്കുന്നു.
ലോകമെമ്പാടുമുള്ള മുതിർന്നവരിൽ രോഗനിർണയം നടത്താത്ത മൂന്നിൽ ഒരാൾക്ക് അമിത രക്തസമ്മർദ്ദം ഉണ്ടെന്ന് സർവ്വേകൾ സൂചിപ്പിക്കുന്നു. ഹൃദ്രോഗത്തിന്റെ ഏറ്റവും വലിയ അപകടകങ്ങളിൽ ഒന്ന് അമിത രക്തസമ്മർദ്ദം ആണ്.
ഹൃദ്രോഗം ഇപ്പോൾ പ്രായമായവർക്ക് മാത്രം വരുന്ന ഒരു രോഗമല്ല – ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അകാല മരണത്തിന് പ്രധാന കാരണമായി ഇത് മാറിയിരിക്കുന്നു.
, 80 ശതമാനം
ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും അവ സംഭവിക്കുന്നതിന് മുമ്പ് തടയാൻ നമുക്ക് കഴിയാതെ വരുന്നു.
ലോകമെമ്പാടുമുള്ള മുതിർന്നവരിൽ രോഗനിർണയം നടത്താത്ത മൂന്നിൽ ഒരാൾക്ക് അമിത രക്തസമ്മർദ്ദം ഉണ്ടെന്ന് സർവ്വേകൾ സൂചിപ്പിക്കുന്നു. ഹൃദ്രോഗത്തിന്റെ ഏറ്റവും വലിയ അപകടകങ്ങളിൽ ഒന്ന് അമിത രക്തസമ്മർദ്ദം ആണ്. ദക്ഷിണേഷ്യയിൽ, ഹൃദ്രോഗം വർധിക്കുന്നത് 30, 40 വയസ്സുള്ള ചെറുപ്പക്കാരിലാണ്. നഗരങ്ങളിലെ മാനസികസമ്മർദ്ദം, വ്യായാമം ഇല്ലാത്ത ഉദാസീനമായ ജീവിതശൈലി, ഫാസ്റ്റ് ഫുഡ് സംസ്കാരം എന്നിവ ഈ രോഗാവസ്ഥകൾക്ക് ആക്കം കൂട്ടുന്നു. ‘ഒരു സ്പന്ദനവും നഷ്ടപ്പെടുത്തരുത്’ എന്ന സന്ദേശം ഉയർത്തിയാണ് ഈ ലോക ഹൃദയ ദിനം നാം ആചരിക്കുന്നത്.
സമീകൃത പോഷകാഹാരം, പതിവ് വ്യായാമം, മാനസികസമ്മർദ്ദ നിയന്ത്രണം, നല്ല ഉറക്കം, പുകയില അല്ലെങ്കിൽ അമിതമായ മദ്യം ഒഴിവാക്കൽ തുടങ്ങിയ ലളിതവും സ്ഥിരതയുള്ളതുമായ ശീലങ്ങൾ ആരോഗ്യമുള്ള ഹൃദയം ഉറപ്പുവരുത്താൻ സഹായിക്കും.
2025 ലേക്ക് എത്തുമ്പോൾ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനം യുവാക്കളിൽ ഹൃദയസ്തഭനം മൂലം മരിക്കുന്നവരുടെ എണ്ണത്തിലുള്ള വർധനവാണ്. എല്ലാ ഹൃദയപ്രശ്നങ്ങളും വ്യക്തമായ മുന്നറിയിപ്പ് അടയാളങ്ങളോടെ ഉണ്ടാകുന്നതല്ല. ഹൃദയാരോഗ്യത്തെ പ്രായമോ പ്രത്യക്ഷമായ ഘടകങ്ങളോ മാത്രമല്ല സ്വാധീനിക്കുന്നത് എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ വർദ്ധനവ്

കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രത്യാഘാതങ്ങൾ, ജീവിതശൈലിയിലുണ്ടായ മാറ്റം, ലഹരി ഉപയോഗം, മാനസികമായും ശാരീരികമായും ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ, പാരിസ്ഥിതിക സമ്മർദ്ദം, വൈകിയുള്ള രോഗനിർണയങ്ങൾ തുടങ്ങിയവയൊക്കെ ഹൃദയസ്തഭനം കൂടാനുള്ള കാരണങ്ങളായി പറയുന്നു.
ഹൃദയസ്തംഭനം മൂലം ഒരാൾ കുഴഞ്ഞുവീണാൽ സിപിആര്‍ നൽകുന്നതെങ്ങനെ?അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ഹൃദയസ്തംഭനം ഉണ്ടാകുന്ന വ്യക്തികളില്‍ നടത്തുന്ന അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍
മുന്നിലൊരാൾ ഹൃദയം തകർന്നു പിടഞ്ഞു വീഴുമ്പോൾ നിസ്സഹായവരായി നിൽക്കേണ്ടവരല്ല നമ്മൾ. ആ നിമിഷത്തിലെ ചെറിയൊരു ഇടപെടൽ കൊണ്ടോ പരിചരണം കൊണ്ടോ അയാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ നമ്മൾക്കാവും. ഇതിനായുള്ള പ്രാഥമിക ശുശ്രൂഷ രീതി അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനം.
എന്താണ് CPR ? , എന്തിനാണ് CPR ?
ഹൃദയസ്തംഭനം എന്നത് പെട്ടെന്ന് ജീവൻ അപകടത്തിൽപെടുത്തുന്ന ഒരു അവസ്ഥയാണ്. ഹൃദയം ശരീരത്തിലേക്കും തലച്ചോറിലേക്കും ഫലപ്രദമായി രക്തം പമ്പ് ചെയ്യുന്നത് നിർത്തുകയും ഉടനടി ബോധം നഷ്ടപ്പെടുന്നതിനും ശ്വസനം നഷ്ടപ്പെടുന്നതിനും കാരണമാകുകയും. രക്തപ്രവാഹം തടസ്സപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ഹൃദയാഘാതത്തിൽ നിന്ന് വ്യത്യസ്തമായി, ഹൃദയത്തിന്റെ വൈദ്യുത സംവിധാനം തകരാറിലാകുകയും ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്യുമ്പോൾ ഹൃദയസ്തംഭനം സംഭവിക്കുന്നു. പെട്ടന്നുള്ള ചികിത്സയാണ് ജീവൻ തിരിച്ചു കിട്ടാനുള്ള ഏക മാർഗം.
“ഹൃദയസ്തംഭനം ഉണ്ടാകുന്ന വ്യക്തികളില്‍ നടത്തുന്ന അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍ അഥവാ കാർഡിയോ പൾമണറി റിസസിറ്റേഷൻ. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാത്തപ്പോൾ ഹൃദയം പുനരാരംഭിക്കാനും രക്തചംക്രമണം നിലനിർത്താനുമുള്ള ഒരു ശ്രമമാണിത്. ശരിയായ രീതിയില്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.
സിപിആർ നൽകുന്നതെങ്ങനെ ?
1. സുരക്ഷിതമായ സ്ഥലം ആണോ എന്ന് വീക്ഷിച്ച ശേഷം വീണു കിടക്കുന്ന വ്യക്തിക്ക് ശ്വാസോച്ഛ്വാസമുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത് ഇതിനായി മുന്നിൽ നിന്ന് ചുമലിൽ തട്ടി എന്തുപറ്റി എന്നുറക്കെ ചോദിക്കുകയും ശരിയായ ശ്വാസോച്ഛ്വാസമുണ്ടോ എന്ന് നോക്കുകയും ചെയ്യണം.
2. പ്രതികരണമില്ലെങ്കിൽ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയും ആംബുലൻസ് സഹായത്തിനായി 108 നമ്പറിൽ വിളിക്കുകയും ചെയ്യുക. ആശുപത്രിയിൽ എത്തുന്നതിനു മുമ്പുള്ള സമയം നിർണായകമാണ്.
3. ശേഷം ഇടവിട്ട് നെഞ്ചിലമർത്താൻ തുടങ്ങണം. ഒരു കൈപ്പത്തിയുടെ ഉപ്പൂറ്റി നെഞ്ചിനു താഴെ മാറെല്ലിനു രണ്ടു വിരൽ മുകളിലായി വെയ്ക്കുക. മറ്റേക്കൈ അതിനുമുകളിൽ വിരലുകൾ പിണച്ചു വെയ്ക്കുക. (കൈമുട്ട് നിവർന്നിരിക്കണം, ചുമൽ രോഗിയുടെ നെഞ്ചിന്റെ മുകളിലായിരിക്കണം) അഞ്ചു മുതൽ ആറ് സെന്റിമീറ്റർ താഴോട്ട് ഒരു സെക്കൻഡിൽ 2 എന്ന കണക്കിനു അമർത്തണം (ഓരോ അമർത്തലിനു ശേഷവും മാറിടം പൂർവസ്ഥിതിയിലെത്തണം)
1, 2, 3 എന്നിങ്ങനെ 30 വരെ ഉച്ചത്തിലെണ്ണണം ഇത്തരത്തിൽ 5 ആവർത്തി ചെയ്യേണ്ടതുണ്ട്.
4. രോഗി പ്രതികരിക്കുന്നത് വരെയോ ആശുപത്രിയിലെത്തുന്നതുവരെയോ ഇത് തുടരണം. ശരീരത്തില്‍ എവിടെയെങ്കിലും സിപിആര്‍. ചെയ്യാനാവില്ല. ഹൃദയവുമായി ബന്ധപ്പെട്ടുള്ളതായതിനാല്‍ നെഞ്ചുഭാഗത്ത് തന്നെ കൃത്യമായി ചെയ്യണം.
സംസ്ഥാനത്ത് സിപിആര്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് ലോക ഹൃദയദിനമായ സെപ്റ്റംബര്‍ 29 മുതല്‍ തുടക്കം കുറിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാനുകളും ആരോഗ്യ വകുപ്പ് നടപ്പിലാക്കും. മെഡിക്കല്‍ കോളേജുകളിലും പരിശീലനത്തിനായി കാര്‍ഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ സ്ഥിരം സംവിധാനമൊരുക്കും.

