വലിയങ്ങാടിയിൽ സ്ലാബ് തകർന്ന് മരിച്ചവർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരിലോ , നഗരസഭയിലോ ജോലിയും നൽകണം – കോർപ്പറേഷനിൽ പ്രമേയം

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടം തകർന്ന് നാലു തൊഴിലാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും, സർക്കാർ തലത്തിൽ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരിലോ , നഗരസഭയില ജോലി നൽകണമെന്നും മേയർ ഒ . സദാശിവൻ്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു. യുഡിഎഫിലെ എസ്.വി സയ്യിദ് ഷമീൽ തങ്ങൾ, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവർ കൊണ്ടു വന്ന…

Read More

ഡിവൈ എഫ് ഐ പ്രതിഷേധം; കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്തിന് നേരെ അക്രമമെന്ന് പരാതി

കോഴിക്കോട് :കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി സംജിത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമമെന്ന് പരാത. പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ്‌ ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ തടയുന്നതിനിടെയാണ് സംജിത്തിന് മർദനമേറ്റെന്നാണ് പരാതി. സംജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീണ ജോർജിനെതിരായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അതേസമയം, ആരോഗ്യമന്ത്രി വീണാജോർജിന് കഴുത്തിന് ക്ഷതമെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. എംആർഐ സ്‌കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. വീണാ ജോർജിനെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്‌തെന്നും മെഡിക്കൽ ബുള്ളറ്റിൻ…

Read More

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് വീണു.

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായത്. ‘കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ വലിയങ്ങാടിയിലുണ്ട്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നൊരു പരിഹാരം വേണമെന്നാണ് പ്രദേശവാസിളുടെ ആവശ്യം. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ മറ്റൊരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു….

Read More

പൊതു മരാമത്ത് വകുപ്പ് ൻ്റെ കലുങ്ക് നിർമാണം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു. (വീഡിയോ)

കുറ്റിക്കാട്ടൂർ: പൊതു മരാമത്ത് വകുപ്പ് ൻ്റെ കലുങ്ക്നിർമാണത്തിൽ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു. കുറ്റിക്കാട്ടൂർ പടിഞ്ഞാറെ ബസ്സ് സ്റ്റോപ്പി നടുത്തുള്ള കലുങ്കാണ് വീതി കൂട്ടുന്നതിന് പൊളിച്ചു മാറ്റുന്നത്. അശ്രദ്ധമായ പ്രവർത്തിയാണ് പൈപ്പ് പൊട്ടാൻ കാരണം. പൈപ്പിൽ നിന്നും വെള്ളം ഒഴുകുന്നത് തുടരുകയാണ്. നേരത്തെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ പണി ഇഴഞ്ഞാണ് നീങ്ങുന്നത്. ജല അതോറിറ്റി അടിയന്തിര നടപടി എടുത്തില്ലങ്കിൽ കലുങ്ക് പണി നീണ്ടു പോവാനാണ് സാധ്യത.

Read More

പന്തീരാങ്കാവ് ടോൾപ്ലാസയിൽ ജീവനക്കാരുടെ പെ രുമാറ്റത്തിൽ ആക്ഷേപം; സ്ഥിരം ,സംഘർഷാവസ്ഥ; റോഡും കെട്ടിടവും താഴ്ന്നതും ഭീഷണി

പന്തീരാങ്കാവ് (കോഴിക്കോട്): ദേശീയപാതയിൽ കൂടത്തുംപാറയിലെടോൾപ്ലാസയിൽടോൾപിരിവുമായി ബന്ധപ്പെട്ട് സ്ഥിരമായി സംഘർഷാവസ്ഥ. ജനുവരി ആദ്യം ടോൾപിരിവ് തുടങ്ങിയതിനുശേഷം പ്രശ്‌നങ്ങളില്ലാത്ത ദിവസങ്ങളില്ല എന്ന അവസ്ഥയാണ്. പലദിവസങ്ങളിലും തർക്കങ്ങൾ സംഘട്ടനത്തിൽവരെ എത്തിയിട്ടുണ്ട്. ടോൾപ്ലാസയിൽ ജീവനക്കാർ വാഹനയുടമകളോട് ഗുണ്ടാ സ്‌റ്റൈലിലാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം. ഫാസ്ടാഗ് ഇല്ലാത്ത വാഹനയുടമകളോടാണ് കൂടുതലായും വളരെ മോശമായി പെരുമാറുന്നത്. ഇതുകാരണം ഏതുസമയത്തും ടോൾപ്ലാസയിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. ജീവനക്കാർ ജനങ്ങളോട് മോശമായി പെരുമാറുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണമെന്ന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിക്ക് കത്തയക്കുന്ന സാഹചര്യംവരെ ഉണ്ടായിട്ടുണ്ട്. യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്കൊന്നും…

Read More

സ്കൂളിലെ യാത്രയയപ്പിന് റീൽസ്; പ്ലസ് ടു വിദ്യാർഥികൾ എത്തിച്ച ആഡംബര കാറുകൾ പിടികൂടി

കോഴിക്കോട്: യാത്രയയപ്പ് കൊഴുപ്പിക്കാൻ ആഢംബർ കാറും പണപ്പിരിവും ചടങ്ങ് ആഘോഷമാക്കാൻ  ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത പ്ലസ് ടു വിദ്യാർഥികൾക്കെതിരെ മേപ്പയൂർ പൊലീസ് കേസെടുത്തു. മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. വാടകയ്ക്ക് എടുത്ത കാറുകൾ പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങൾക്കും ഡ്രൈവർമാർക്കും എതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. റീൽസ് ചിത്രീകരിക്കാനാണു വിദ്യാർഥികൾ വാഹനങ്ങൾ നിരത്തിൽ ഇറക്കിയതെന്നാണു പൊലീസ് പറയുന്നത്. മതിയായ രേഖകളില്ലാത്ത കാറുകൾ മേപ്പയൂർ ഇൻസ്പെക്ടർ വി.സിജിത് ഇന്നലെ പയ്യോളി കോടതിയിൽ ഹാജരാക്കി….

Read More

നാഷണൽ ലീഗ് കുടുംബ സംഗമവും ഫ്ലാഗ് മാർച്ചും നടത്തി

പെരുമണ്ണ : നാഷണൽ ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമത്തിൽ സുലൈമാൻ പുവ്വാട്ടുപറമ്പ് പതാക ഉയർത്തി ആരംഭിച്ചു. കുടുംബിനികൾക്ക് വേണ്ടി ആയിഷ ത്തുൽ ഹുദ വള്ളിക്കുന്നു കുടുംബ ബന്ധം എങ്ങിനെ ഊഷ്മളമാക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു വൈകീട്ട് 5 മണിക്ക് വള്ളിക്കുന്നിൽ നിന്നാരംഭിച്ച ഫ്ലാഗ് മാർച്ചിന് എൻ കെ അബ്ദുൾ അസീസ്.ഷർമദ് ഖാൻ ഒളവണ്ണ മെഹബുബ് കുറ്റിക്കാട്ടൂർ നാസർ മാസ്റ്റർ പുത്തൂർ മഠം’ആബിദ് അമ്പിലോളി സെയ്താലി പാലാഴി എന്നിവർ നേതൃത്വം നൽകി…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിന് എൻഎസ്എസ് വോളണ്ടിയർമാരുടെ കൈത്താങ്ങ്: 16 വീൽചെയറുകൾ സമർപ്പിച്ചു.

കോഴിക്കോട്: എൻഎസ്എസ് ചേവായൂർ ക്ലസ്റ്ററിന് കീഴിലുള്ള 12 ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകളും മാവൂർ ക്ലസ്റ്ററിലെ ഒരു യൂണിറ്റും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 16 വീൽചെയറുകൾ സമർപ്പിച്ചു. സ്കൂളുകളിൽ നടന്ന കലോത്സവങ്ങളോടനുബന്ധിച്ച് തട്ടുകടകൾ സംഘടിപ്പിച്ചും, കൃഷി ചെയ്ത് ലഭിച്ച നെല്ലിൽ നിന്നുണ്ടാക്കിയ അരിപ്പൊടി വിൽപ്പന നടത്തി സമാഹരിച്ച തുകയും, സ്ക്രാപ്പ് ചലഞ്ച്, ബൾബുകൾ, അച്ചാറുകൾ, ഡിഷ് വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി ലഭിച്ച ലാഭവും ഉപയോഗിച്ചാണ് വീൽചെയറുകൾ വാങ്ങിയത്. ചിന്മയ ഹയർ…

Read More

അര്‍ധരാത്രിയില്‍ ഹോട്ടലിനകത്ത്  വിദ്യാര്‍ഥികളുടെ കൂട്ട അടി

കോഴിക്കോട്:അര്‍ധരാത്രിയില്‍ ഹോട്ടലിനകത്ത്  വിദ്യാര്‍ഥികളുടെ കൂട്ട അട കോഴിക്കോട് :അര്‍ധരാത്രിയില്‍ കൂട്ടയടി ഹോട്ടല്‍ യുദ്ധക്കളമാക്കി വിദ്യാർഥികൾ. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലില്‍ ആണ് സംഭവം സംഘര്‍ഷത്തില്‍ ഹോട്ടലിന് നാശനഷ്ടമുണ്ടായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 25ലേറെ വിദ്യാര്‍ഥികളാണ് തമ്മിലടിച്ചത്. ഇന്ന് പുലർ‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികള്‍ രണ്ട് സംഘമായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിലെ കസേരകളും മേശകളും തകര്‍ന്ന നിലയിലാണ്. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Read More

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി.

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. മാസത്തിൽ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാധികളിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ഷിംജിതക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്….

Read More