മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ഭാര്യ, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും പൊള്ളലേറ്റു; ഇരുവർക്കും ദാരുണാന്ത്യം.

ആലപ്പുഴ:ആലപ്പുഴ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച വീട്ടിൽ വച്ചാണ് സുജ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഘുവിനു പൊള്ളലേറ്റത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സുജ ഞായറാഴ്ചയും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. യാത്ര പോകുന്നതിനെ ചൊല്ലി മകനുമായി പിണങ്ങിയ…

Read More

എസ്.ഐ. ആർ ആശങ്ക അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ , 25 ലക്ഷം ഫോറം തിരിച്ചു വന്നില്ല.

തിരുവനന്തപുരം:എസ്. ഐ. ആർ ഫോറം ലഭിച്ച കണക്കുകൾ പുറത്തുവിടണമെന്നും നടപടികളിൽ ആശങ്കയുണ്ടെന്നും ആവർത്തിച്ച് വിവിധ രാഷ്ട്രിയ പാർട്ടികൾ എന്നാൽ ബി.ജെ. പി. മൗനത്തിലാണ്. കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ആശങ്ക അറിയിച്ചത്. നിലവിലെ പൊരുത്തക്കേടുകൾ ചൂണ്ടികാട്ടിയായിരുന്നു ഇത്. ഈ മാസം 18ന് എന്യൂമറേഷൻ ഫോം വിതരണവും സ്വീകരിക്കുന്നതും അവസാനിക്കും. ഇതുവരെ എസ്. ഐ. ആർ ഫോറം തിരിച്ചു തരാത്തവരുടെ എണ്ണം 25 ലക്ഷം വരുമെന്ന് അവസാന കണക്ക്. എസ്‌ഐആർ കണക്കെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ സംസ്ഥാനത്ത് പത്ത് ശതമാനത്തോളം…

Read More

അതിജീവി തറക്കതിരെ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെണ്‍കുട്ടിയെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നൽകികൊണ്ടുള്ള വിധി പറഞ്ഞത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാഹുൽ അന്വേഷണവുമായി സഹകരിക്കാത്തിനാൽ രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്ന്…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിഞ്ഞത് എട്ട് ഇടങ്ങളിൽ. പാലക്കാട് സജീവമാകാൻ നീക്കം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിഞ്ഞത് എട്ട ഇടങ്ങളിലെന്ന് വിവരം. വൈകിയെങ്കിലും ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍, ബാഗലൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ രാഹുല്‍ ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലും രാഹുല്‍ ഒളിവില്‍ കഴിഞ്ഞു. എന്നാല്‍ ഇരു കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ നീക്കം. നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുലിനെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും സഹായിച്ചതായാണ് വിവരം. രാഹുല്‍…

Read More

അറസ്റ്റ് ഭയം മാറി, രാഹുൽ പുറത്തിറങ്ങി.

പാലക്കാട്: 15 ദിവസം നീണ്ട ഒളിവു ജീവിതത്തിന് ശേഷം പാലക്കാട്ട് വോട്ടുരേഖപ്പെടുത്താനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കുന്നത്തൂർമേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തുവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുൽ വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും പറഞ്ഞ രാഹുൽ സത്യം ജയിക്കുമെന്നുമാണ് പ്രതികരിച്ചത്. തിരക്കൊഴിഞ്ഞ സമയത്താണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുൽ മാങ്കൂട്ടത്തിനിലെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെ കോടതി…

Read More

മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ നന്നായേനേ എന്നു ഹൈക്കോടതി.

കൊച്ചി :മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ നന്നായേനേ എന്നു ഹൈക്കോടതി ‘‘ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. സൂരജ് ലാമയുടെ കാര്യത്തിൽ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വിഐപികൾക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാർ ആർക്കും പ്രധാനമല്ല’’– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുവൈത്തിൽനിന്നു നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാനില്ലെന്നു കാട്ടി മകൻ സന്ദൻ ലാമ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിൽ…

Read More

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കോഴിക്കോട്:  കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കുതിരവട്ടത്ത് നിന്നും അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് 17 കഞ്ചാവ് ചെടികള്‍ എക്സൈസ് കണ്ടെത്തിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ ചെടികള്‍ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ക‌ഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Read More

രാഹുൽ മാങ്കുട്ടത്തിലിന് ആശ്വാസം., രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽൽഎയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകി കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു. ഈ കേസിൽ വാദം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസിക്ക് വന്ന ഇ മെയിൽ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

Read More

സി.പി. എം ന് മലപ്പുറത്ത് വെൽഫെയർ പാർട്ടിയുമായി ബന്ധമുള്ള പഞ്ചായത്ത് ഇപ്പോഴും ഉണ്ട്. മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരിച്ച് സാദിഖലി തങ്ങൾ.

മലപ്പുറം: മുഖ്യ മന്ത്രി ജമാഅത്തെ ഇസ് ലാമിയുമായി കൂടിക്കാഴ്ച നടത്തിയത്  സമ്മതിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് സാദിഖ് അലി തങ്ങൾ. വെൽഫെയർ പാർട്ടിയുമായി സിപിഎമ്മിന് ബന്ധമുള്ള പഞ്ചായത്ത് ഇപ്പോഴും മലപ്പുറത്തുണ്ട്.യുഡിഎഫിന് എല്ലാവരുടെയും വോട്ട് കിട്ടാറുണ്ട്. കോൺഗ്രസുമായി സഹകരിക്കുക എന്നത് ജമാഅത്ത് ഇസ്‌ലാമി തീരുമാനമാണ്. ജമാഅത്ത് നേരത്തെ ഇടതിന് വോട്ട് കൊടുത്തിരുന്നുവെന്നും ഇപ്പോൾ യുഡിഎഫിനാണ് പിന്തുണയെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. ശബരിമലയിൽ സാമ്പത്തിക…

Read More

കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.

കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു

Read More