നെടുമങ്ങാട് ജില്ലാ ആശു പത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റ. വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. ഡോക്ടർക്ക് നിർബന്ധിത ലീവ് എടുക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ രാവിലെ പറഞ്ഞിരുന്നു. ഡോക്ടർക്ക് എതിരെ മുമ്പും…

