സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം:സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്. ഐക്യത്തിന്റെ കാര്യത്തില്‍ ലീഗും പാണക്കാട് കുടുംബവും ഒറ്റക്കെട്ടായി മുന്‍പന്തിയിലുണ്ടാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയല്ല ഐക്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ കൂടുതലായി രംഗത്തുവന്നാല്‍ പൊതുസമൂഹത്തിന് നല്ല പ്രതീക്ഷയുണ്ടാകുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘സുന്നി ഐക്യത്തെ കുറിച്ച് സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജിഫ്രി തങ്ങള്‍ ആദ്യം ഒരു ആഹ്വാനം നടത്തി. ഇന്നലെ കാന്തപുരം ഉസ്താദും അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. അതില്‍…

