AI girlfriend

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടൻ ജയറാമിനെ ചോദ്യം ചെയ്തു.

കൊച്ചി:ശബരിമല സ്വര്‍ണക്കൊള്ളക്കേസില് നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്‌ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയെന്നാണ് വിവരം. പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല. കട്ടിളപാളി സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നു. വാതില്‍പാളികള്‍ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ…

Read More

124 തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മ ഭൂഷൺ നൽകരുതെന്ന് എസ് എൻ ഡി പി സംരക്ഷണ സമിതി

കൊച്ചി: തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകരുതെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. 124 തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന്പ്രഖ്യാപിച്ച പത്മഭൂഷൺ പിൻവലിക്കണമെന്നാണ് ആവശ്യം. പത്മപുരസ്ക്കാരത്തിനെതിരെ മോശം പ്രതികരണം നടത്തി രാജ്യത്തേയും പുരസ്ക്കാരത്തേയും അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംരക്ഷണ സമിതി പരാതി നൽകിയിരിക്കുന്നത്. പുരസ്കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി സംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്. ആരാണ് പുരസ്കാരത്തിന് ശിപാർശ നൽകിയതെന്നും വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകിയതിലെ സന്ദേശമെന്തെന്നും സമിതി ചോദിക്കുന്നുണ്ട്….

Read More

കേരള ബഡ്ജറ്റ് 2026: വമ്പൻ പ്രഖ്യാപനങ്ങള്‍, അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ

തിരുവനന്തപുരം വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നൽകണം. ഡിഎ കുടിശ്ശിക ഉള്‍പ്പെടെ നൽകുമെന്നും പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ…

Read More

ബജറ്റ് അവതരണം തുടങ്ങി: അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു.

തിരുവനന്തപുരം:നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു ആശാവർക്കർമാർക്കുള്ള ഓണറേറിയത്തിലും 1000 രൂപയുടെ വർധനവുണ്ട് സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപ കൂട്ടിയിട്ടുണ്ട്. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.

Read More

പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസർ – പി.വി. അൻവർ

മലപ്പുറം:   പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻറാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായില്‍ നിന്ന് വരുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു. കേരളം മുഴുവന്‍ യുഡിഎഫിന് ലഭിക്കാന്‍ പോവുകയാണ്. ബേപ്പൂരിന് ഒരു സ്‌പെഷ്യല്‍ പരിഗണനയുണ്ടാകും. യുഡിഎഫ് ആദ്യം പിടിച്ചെടുക്കുക ബേപ്പൂരായിരിക്കുമെന്നും പരമാവധി മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രമെന്നും പി വി…

Read More

സ്വത്തു തർക്കം പരിഹരിക്കാൻ സമര മുറയായി നടുറോഡിൽ യുവതിയുടെ നമസ്കാരം.

പാലക്കാട് :സ്വത്തു തർക്കം പരിഹരിക്കാൻ സമര മുറയായി നടുറോഡിൽ നമസ്കാരം പാലക്കാട് നഗരത്തില്‍ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം. കുടുംബസ്വത്തിനെ കുറിച്ചുള്ള തര്‍ക്കം ജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് റോഡില്‍ നമസ്‌കരിച്ചതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹോദരങ്ങളുമായി തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് ജനശ്രദ്ധയാകര്‍ഷിക്കാനാണ് നടുറോട്ടിൽ നമസ്‌കരിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ പാലക്കാട് സൗത്ത് പൊലീസ്…

Read More

ഷാജന്‍ സ്‌കറിയ ഒളിവിലെന്ന് പൊലീസ്, യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോയെന്ന് കോടതി; അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമർശനം

കൊച്ചി: നിർന്തരം ശല്യക്കാരനായ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ കോടതി. കൊച്ചി പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതിയുടെ ചോദ്യം. ഷാജന്‍ സ്‌കറിയ ഒളിവിലെന്ന പൊലീസ് വാദത്തിനും കോടതിയുടെ രൂക്ഷ വിമര്‍ശനം. ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോയെന്ന് കോടതി. ഇത്രയധികം പ്രശ്‌നക്കാരനായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും ചോദ്യം. ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിമര്‍ശനം.

Read More

ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങൾ 15 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം.

കോഴിക്കോട്: ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങൾ 15 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം നിലവിൽ വഖഫ് സ്ഥാപനങ്ങളുടെ വസ്തുവിവരങ്ങള്‍ ‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത കോഴിക്കോട്, വയനാട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ കോപ്പികള്‍ ഹാജരാക്കണമെന്നും കോഴിക്കോട് ഡിവിഷണൽ ഓഫീസർ അറിയിച്ചു. അപ്‌ലോഡ് ചെയ്ത രേഖകളുടെ കോപ്പികള്‍, എന്നിവ പൂരിപ്പിച്ച മെറ്റാഡാറ്റാ ഫോറം സഹിതം കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ ഹാജരാക്കണമെ ന്നാണ് ഡിവിഷണല്‍ വഖ്ഫ് ഓഫീസര്‍ അറിയിക്കുന്നത്. ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടില്ലാത്ത…

Read More

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം

കൊച്ചി:ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യ. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ മാറ്റിവെക്കുകയായിരുന്നു. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട്…

Read More

മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സാമൂദായിക സംഘടനയാണ് എം.ഇ.എസ്* ഡോ.പി.എ ഫസൽ ഗഫൂർ

കോഴിക്കോട്: മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സാമുദായിക സംഘടനയാണ് എം. ഇ. എസ് എന്നും മത സങ്കുചിത, ചിന്താഗതികളുമായി നടക്കുന്നവർ എം.ഇ.എസ്. ൽ ഉണ്ടാവില്ലെന്നും എം.ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി.എ ഫസൽ ഗഫൂർ പറഞ്ഞു. ചാത്തമംഗലം രാജാ റെസിഡെൻഷ്യൽ സ്കൂളിൽ വെച്ച് നടന്ന എം.ഇ. എസ് കോഴികോട് ജില്ലാ കമ്മിറ്റി ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ധേഹം, ജില്ലാ പ്രസിഡണ്ട് കെ.വി. സലീം അദ്ധ്യക്ഷത വഹിച്ചു. എം.ഇ. എസ് സംസ്ഥാന സെക്രട്ടറി ഡോ….

Read More