ആരും മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരിക്കേൽപ്പിക്കുന്നതോ കണ്ടിട്ടില്ല. ദൃശ്യങ്ങൾ കണ്ടാൽ പറയാം. സണ്ണി ജോസഫ്
കൊച്ചി: കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയെ പരിക്കേൽപിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ലെന്നും പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ആരും മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരിക്കേൽപ്പിക്കുന്നത പരിക്കോ താൻ ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. മന്ത്രിമാരുടെ ദേഹത്ത് കരിഓയിൽ ഒഴിച്ച സംഭവവും മുഖ്യമന്ത്രിക്ക് കല്ലേറ് ഏറ്റ സംഭവവും കേരളത്തിൽ…

