വൃത്തിയിൽ അത്ര മോശക്കാരല്ല നമ്മൾ .. നൂറിൽ 5 നഗരം കേരളത്തിൽ.

കൊച്ചി: വൃത്തിയിൽ ആദ്യ നൂറിൽ 5 നഗരം കേരളത്തിൽ. കൊച്ചിക്കാണ് ഒന്നാം സ്ഥാനം. സ്വച്ഛ് സർവേക്ഷൺ 2025 സർവേ പ്രകാരമാണ് കേരളത്തിലെ അഞ്ച് നഗരങ്ങൾ തെരഞ്ഞെടുത്തത് 3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് കേരളത്തിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ ആദ്യ 100 ൽ ഇടംപിടിച്ചത്. കൊച്ചി,തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം നഗരങ്ങളാണ് ആദ്യ 100 ൽ ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള നഗരങ്ങൾ. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയാണ് പട്ടികയിൽ മുകളിലുള്ള…

Read More

കൂത്താളി സ്കൂളിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവം; 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു.

പേരാമ്പ്ര : പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു സംഭവത്തിൽ പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. കാറുടമയെ തിരിച്ചറിഞ്ഞതായും വാഹനം ഹാജരാക്കാന്‍…

Read More

ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യവുമായി മന്ത്രിമാരുടെ വീട്ടിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തും; പി കെ ഫിറോസ്.

കോഴിക്കോട് : താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിൻ്റെയും പൊലീസിൻ്റെ ശ്രമമെന്ന് യൂത്ത് ലീഗ്. പൊലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യമുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തും. ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയ്യാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു….

Read More

ഫ്രഷ് കട്ട് സംഘർഷത്തിൽ ഒരാൾകൂടി അറസ്റ്റിൽ.

താമരശ്ശേരി :അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് ഫ്രഷ് കട്ട് സംഘർഷത്തിൽ ഒരാൾകൂടി അറസ്റ്റിൽ.കൂടത്തായി അമ്പലക്കുന്നുമ്മൽ ഷാനു ജാസിമിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം 17 ആയി. എയർപോർട്ടിൽ നിന്നാണ് ജാസിമിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടി ശക്തമായി തുടരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരവും തുടങ്ങിയിട്ടുണ്ട്.

Read More

എസ്‌ഐആര്‍; നിയമപോരാട്ടത്തിനുറച്ച് കേരളം, സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

തിരുവനന്തപുരം:കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക…

Read More

കേരളത്തിലെ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കും. വന്നോളി …കേരളത്തിൻ്റെ ഇഷ്ട ഭക്ഷണമാണ് ബീഫും പൊറാട്ടയും…. ടൂറിസ്റ്റിൻ്റെ വീഡിയോ വൈറൽ

ആലപ്പുഴ: കേരളത്തിൽ വന്നു ഇനി കേരളത്തിലേക്ക് വരില്ലന്ന് പറഞ്ഞ മുംബൈക്കാരിയായ ടൂറിസ്റ്റിൻ്റെ ദുരനുഭവം പങ്കുവെച്ച ടൂറിസ്റ്റിൻ്റെ വീഡിയോ വൈറലാവുകയും മൂന്നാറിലെ ടാക്സി ഡ്രൈവറെ അറസ്റ്റ് നടത്തുകയും ചെയ്ത വാർത്തക്ക് പിറകെ മറ്റൊരു വിദേശടൂറിസ്റ്റിൻ്റ മലയാളിയുടെ ഭക്ഷണ ത്തെക്കുറിച്ച വീഡിയോ വൈറലാവുന്നു. മലയാളികളുടെ ഔദ്യോഗിക ഭക്ഷണമായി ബീഫും പൊറാട്ടയും പരിചയപ്പെടുത്തിയാണ് വിദേശ ടൂറിസ്റ്റ് രംഗത്തു വന്നത്. ഹിന്ദുക്കളുടെയും ഇഷ്ടഭക്ഷണമാണ് ഇതെന്നും വീഡിയോയിലുണ്ട് കാര്യം ശരിയാണ് മലയാളിയുടെ ഇഷ്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ആദ്യം പറയുക ബീഫും പൊറോട്ടയും എന്നായിരിക്കും….

Read More

ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്ന. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു . കേസിൽ പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ റിമാൻഡിലാണ്. രണ്ട് ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. പെൺകുട്ടിയെ തള്ളിയിട്ടത് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതിനെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. പുക വലിച്ചുകൊണ്ട് അടുത്തെത്തിയ സുരേഷിനോട് കുട്ടി മാറിനിൽക്കാൻ…

Read More

കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

കോഴിക്കോട് :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് സംഘർഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനിൽ യുഡിഎസ്എഫ് നേതാക്കൾ കുത്തിയിരുപ്പ് സമരം നടത്തി. കെഎസ്‌യു സംസ്ഥാന ട്രഷറർ ആദിൽ കെ കെ ബി, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീർ മുതുപറമ്പ് എന്നിവർ ആണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരും…

Read More

എം. ഇ. എസ്. കോളേജ് ഓഫ് ആർക്കിടെക്ച്ചർ എക്സ്പോ .

കോഴിക്കോട്: പുതിയ ലോകം പടുത്തുയർത്തു ന്നതിൽആർക്കിടെക്ടുകൾക്ക് നിർണ്ണായക പങ്ക് വഹിക്കാനു ണ്ടെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എ.എൽ.എ അഭിപ്രായപ്പെട്ടു. എം. ഇ. എസ്. കോളേജ് ഓഫ് ആർക്കിടെക്ച്ചർകക്കോടിയിലെ വിദ്യാർത്ഥികളുടെ എം.ഇ.എസ് എക്സ്പോ 2026 ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. സലീം അദ്ധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫസർ വിജയ ഞാലൂർ എക്സ്പോയെ കുറിച്ച് വിശദീകരിച്ചു. എം.ഇ. എസ് നേതാക്കളായ സി.ടി.സക്കീർ ഹുസൈൻ,ഡോ. ഹമീദ് ഫസൽ, പികെ….

Read More

മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി.

കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടത. അതിന് ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ രജിസ്ട്രാ‍ർ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് വിധി. “ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കാണ് മത അവകാശങ്ങളേക്കാൾ പ്രാധാന്യം. ആദ്യഭാര്യ എതിർപ്പ് അറിയിച്ചാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്. രണ്ടാം…

Read More