AI girlfriend

ക്വാറിയില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ക്വാറിയില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യ. നരവൂര്‍പാറ സ്വദേശി സുധിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ലോറി ഡ്രൈവറായ സുധി ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന ജോലിയും ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന സമയത്താണ് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. കല്ല് കയറ്റുന്ന ലോറിയുടെ പിന്‍ഭാഗം മുഴുവനായും മണ്ണിനടിയിലായതായാണ് പ്രാഥമിക വിവരം. മണ്ണിനടിയില്‍ പൂര്‍ണമായും അകപ്പെട്ട നിലയിലാണ് സുധിയുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സുധിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ. പി. യിൽ ചേർന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന് ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ. ചാനല്‍ ചര്‍ച്ചകളില്‍ അടക്കം സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിരോധിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന വ്യക്തിയാണ് റെജി ലൂക്കോസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് റെജി ലൂക്കോസിന് അംഗത്വം നല്‍കി സ്വീകരിച്ചു. ഇനി താന്‍ ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്ന് അംഗത്വമെടുത്തതിന് തൊട്ട് പിന്നാലെ റെജി ലൂക്കോസ് പ്രതികരിച്ചു. ഇടതുപക്ഷ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും റെജി ലൂക്കോസ് പറഞ്ഞു. പണ്ട് ബിജെപിയെ കുറിച്ച് പറയുന്നത്,…

Read More

യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ .

കോഴിക്കോട് : യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞ. എ കെ ബാലൻ ചില കാൽക്കുലേഷനുകൾക്ക് പുറത്ത് പറഞ്ഞതായിരിക്കാം. ഞങ്ങൾ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിൽ പോലും വരില്ല,…

Read More

താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു.

താമരശ്ശേരി: താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്-ഷഹല ഷെറിൻ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി, പോലീസ് പരിശോധന തുടരുന്നു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പൽ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. മൂന്ന് ആർഡിഎക്‌സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശത്തിൽ പറയുന്നു. ഉച്ചയ്ക്ക് 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിൽ പറയുന്നു. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ്

Read More

എകെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള താണെന്ന് വി.ഡി. സതീഷൻ

തിരുവനന്തപുരം:യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്ത് ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുന്നതെന്ന സിപിഐഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന്അദേഹം പറഞ്ഞു. ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായുള്ളതാണെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് എ കെ ബാലൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനും എ കെ ബാലനും നടത്തിയ പ്രസ്താവനകൾ തമ്മിൽ കൂട്ടി…

Read More

 തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ.

തൃശൂർ : തൃശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയും  കുഞ്ഞും മരിച്ച നിലയിൽ .കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. തനിക്ക് പനിയായത് കൊണ്ട് മറ്റൊരു മുറിയിൽ മാറികിടക്കുകയായിരുന്നുവെന്നാണ് ഭർത്താവിൻ്റെ മൊഴി. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് തിരക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു.

തൃശൂർ :വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ ഏരിയയിൽ ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു.ഇന്ന് നടന്ന പരിശോധനയിലാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പെട്രോൾ നോബ് ഓഫ് ചെയ്ത് ചോർച്ച അടയ്ക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വാഹന ഉടമയ്ക്കെതിരെ തൃശ്ശൂർ ആർപിഎഫ് പോസ്റ്റ് 154-ാം വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റെയിൽവേ പരിസരത്ത് വാഹനം പാർക്ക്…

Read More

ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലനെതിരെ നിയമനടപടി.

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലനെതിരെ നിയമനടപട സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യയിൽ എവിടെയെങ്കിലും ജമാഅത്തെ ഇസ്‌ലാമി ഒരു വർഗീയ പരാമർശമെങ്കിലും നടത്തിയതായി തെളിയിക്കാൻ ബാലനെ വെല്ലുവിളിക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന എ.കെ ബാലന്റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ മുൻനിർത്തി സിപിഎം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണെെന്നും അദ്ദേഹം…

Read More

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക, അപ്പോൾ പല മാറാടുകളും ഉണ്ടാകും’: എ.കെ ബാലൻ

പാലക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്നും സിപിഎം നേതാവ് എ.കെ ബാലന്‍. ‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിന് പറ്റിയ സമീപനമാണ് ലീഗുംആർഎസ്എസും സ്വീകരിക്കുന്നത്’- പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കു കയായിരുന്നു അദ്ദേഹം. ‘ഒന്നാം മാറാടും രണ്ടാം മാറാടും നടക്കുമ്പോൾ ഇവര് നോക്കിനിൽ ക്കുകയായിരുന്നു. തലശ്ശേരി കലാപം നടക്കുന്ന സമയത്തും ഇവര് നോക്കിനിന്നു. അതിനെ ശരീരംകൊടുത്തുകൊണ്ടും ജീവൻബലികൊടുത്തുകൊണ്ടും…

Read More