നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു; ഡൽഹി മദ്യനയ ക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ല – കെജ്രിവാൾ
നാഡെൽഹി:ഡൽഹി മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മുന്നി ഹാജരാകാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വിസമ്മതിച്ചു. താൻ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഇനി കോടതിയിൽ ഹാജരാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതായു ജഡ്ജിയുടെ നിഷ്പക്ഷതയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും കെജ്‌രിവാൾ ജസ്റ്റിസ് ശർമ്മയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. ആർഎസ്എസ് അനുബന്ധ സംഘടനയായ അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ ജഡ്ജി പങ്കെടുത്ത കാര്യം അദ്ദേഹം കത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.

