വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി.

ന്യൂഡൽഹി:വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി മുന്നോട്ടുവെച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന് വാദത്തിനിടെ ബെഞ്ച് ചോദിച്ചു. വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത്…

Read More

ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് നടപ്പാക്കില്ല – ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റർ

കൊച്ചി:ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം സ്വദേശി ഏയ്ഞ്ചൽ ഷാരോൺ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് ദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണം മുൻനിർത്തി നടത്തവും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കാനെന്ന പേരിലായിരുന്നു ഫെബ്രുവരി 25 മുതൽ ഭരണകൂടം വാഹന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, റമദാൻ മാസത്തിൽ വാഹന നിരോധനം ഉണ്ടാകില്ലെന്ന് കൽപേനി സ്വദേശിയായ അഭിഭാഷകൻ അജ്മൽ ഖാന്റെ ഹർജിയിൽ ഭരണകൂടം അറിയിച്ചിരുന്നു….

Read More

ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു.

തിരുവനന്തപുരം:ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ച. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ തന്നെ പ്രഗത്ഭ ചരിത്രകാരന്മാരിലൊരാളായാണ് കെ.എന്‍ പണിക്കര്‍ പരിഗണിക്കപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി പൊതുപരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നില്ല. അധിനിവേശ കാലഘട്ടത്തിലെ സാംസ്‌കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണ മേഖല. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍ പണിക്കരുടെ മിക്ക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. മലബാര്‍ കലാപത്തിനെ കുറിച്ചുള്ള…

Read More

ഗ്രാമമുഖ്യന്റെ അടുത്ത് പരാതിയുമായി പോയ മുസ്‌ലിം വയോധികക്ക്‌ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത.

പട്ന :ബീഹാരിലെ മധുബനിയിൽ ഗ്രാമമുഖ്യന്റെ അടുത്ത് പരാതിയുമായി പോയ മുസ്‌ലിം വയോധികക്ക്‌ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത ഗുരുതരമായി പരിക്കേറ്റ 65കാരി റോഷൻ ഖാത്തൂന് ഒടുവിൽ ദാരുണാന്ത്യം .പരാതിയുമായി പോയ ഖാത്തൂനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു ഗ്രാമമുഖ്യന്റെ മകനും കൂട്ടരും.നോമ്പാണെന്ന് പറഞ്ഞിട്ടും അവരെ നിർബന്ധമായും മദ്യവും ഗോമൂത്രവും കുടിപ്പിച്ചു.ഘോഗർദിഹ പ്രദേശത്തെ അമ്ഹി ഗ്രാമ സ്വദേശിയായ റോഷൻ ഖാത്തൂൻ ഫെബ്രുവരി 28-ന് തർക്കത്തിൽ ഇടപെടാൻ ഗ്രാമമേധാവിയെ കാണാൻ പോയപ്പോഴാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അവർ പിന്നീട്…

Read More

പിക്കപ്പ് വാൻ ഡ്രൈവറെ ബജ്റംഗ് ദൾ  ഗുണ്ടകൾ വെടി വെച്ച് കൊന്നു

ജയ്പൂർ: പിക്കപ്പ് വാൻ ഡ്രൈവറെ ബജ്റംഗ് ദൾ  ഗുണ്ടകൾ വെടിവെച്ച് കൊന്നു ഹരിയാനയിലെ പാൽവൽ ജില്ലയിലെ 28-കാരനായ മുസ്‌ലിം പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിർ ഖാൻ മാർച്ച് 2-ന് പുലർച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപമാണ് ആക്രമികൾ  വെടി വെച്ച് കൊന്നത്. കൊലയാളികൾ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ പ്രവർത്തകർ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു. ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡൽഹിയിലെ ആസാദ്‌പൂർ പച്ചക്കറി പഴം മാർക്കറ്റിലേക്ക് പഴങ്ങൾ കൊണ്ടുപോകാൻ പുലർച്ചെ നാലുമണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ആമിർ. ഏകദേശം…

Read More

കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ വീട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി.

ന്യൂഡൽഹി :പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിൽ നടന്ന കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ വീട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി.കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അധികൃതർ അനധികൃതമാണെന്ന് കാണിച്ച് ശനിയാഴ്ച ഉച്ചയോടെ തകർത്തത്. കഴിഞ്ഞ ആഴ്ച ഉത്തം നഗറിൽ നടന്ന തർക്കത്തിനിടെയാണ് ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ തർക്കത്തെത്തുടർന്ന് ആകാശും കൂട്ടാളികളും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. ഈ കൊലപാതകം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ജനങ്ങൾക്കിടയിൽ വൻ രോഷം…

Read More

യുദ്ധം ഇന്ത്യയിൽ ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കില്ലന്ന് കേന്ദ്രം; പാചക വാതകത്തിന് വില വർധിപ്പിച്ചത് എന്തിന്?

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കില്ലന്ന് കേന്ദ്ര പറയുമ്പോഴും പാചക വാതകത്തിന് യുദ്ധത്തിൻ്റെ മറവിൽ വില വർധിപ്പിച്ചത് എന്തിന് എന്ന ചോദ്യം ഉയരുന്നു? ആവശ്യത്തിന് എണ്ണ, വാതക സംഭരണമുണ്ടെന്നും ഏത് പ്രതിസന്ധിയിലും ഇന്ത്യക്ക് ഇന്ധനക്ഷാമമുണ്ടാവില്ലെന്നും കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും അങ്ങനെയല്ല കാര്യങ്ങളെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടുന്നതാണ് ശനിയാഴ്ചത്തെ പാചകവാതക വിലവർധന. ഗാർഹിക പാചകവാതകം സിലിൻഡറിന് 60 രൂപയും വാണിജ്യ സിലിൻഡറിന് (19 കി.ഗ്രാം) 114.5 രൂപയുമാണ് വർധിപ്പിച്ചത്. തന്ത്രപ്രധാന എണ്ണസംഭരണക്കാര്യത്തിൽ മുന്നൊരുക്കമില്ലായ്മ വിനയാകുമെന്ന…

Read More

ബംഗാളിൽ വോട്ടർ പട്ടികയിൽ പേരില്ല ; 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും.

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുനഃപരിശോധനയെ (എസ്ഐആർ) ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രാഥമിക “അന്തിമ” വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് “പരിശോധനയിൽ” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി അറിഞ്ഞതിനെ തുടർന്ന് 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും ഇവരുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായി. ഹസേര ബീബി (43), റഫീഖ് അലി ഗാസി (44), ഗൗരംഗോ ദേ (62) എന്നിവർ സ്വയം ജീവനൊടുക്കിയപ്പോൾ പെട്ടെന്നുണ്ടായ ഷോക്കിലാണ് കൃഷ്ണ പാൽ (65) മരിച്ചത്….

Read More

വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങി; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം

പട്ന :ബിഹാറിലെ ഈസ്‌റ്റ് ചംപാരൺ ജില്ലയിൽ വെള്ളക്കുഴിയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു. ഇതിൽ അഞ്ചും പെൺകുട്ടികളാണ്. ലോഹാർഗാവയിൽ ചൊവ്വാഴ്ച‌ വൈകിട്ടാണ് സംഭവം. കുട്ടികളിലൊരാൾ രാഘ‌വ നദിക്കടുത്ത് വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽ കുളിക്കാനിറങ്ങി. ഇടയ്ക്കുവച്ച് കാൽവഴുതി മുങ്ങാൻ തുടങ്ങിയപ്പോൾ കുട്ടി നിലവിളിച്ചു. പിടിച്ചുകയറ്റാൻ ശ്രമിച്ച കുട്ടിയും വെള്ളത്തിൽ വീണു. പിന്നെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് നാല് കുട്ടികളും മുങ്ങിപ്പോയി. ആരെയും രക്ഷിക്കാനായില്ല.

Read More

ലഖ്നൗവിൽ 13 വയസ്സുകാരനായ മുസ്‌ലിം ബാലൻ്റ കൊലപാതകം ആസൂത്രിതമെന്ന് പിതാവ്.

ലഖ്നൗ: ലഖ്‌നൗവിലെ കൃഷ്ണനഗർ പ്രദേശത്ത് 13 വയസ്സുകാരനായ മുസ്‌ലിം ബാലൻ്റ കൊലപാതകം ആസൂത്രിതമെന്ന് പിതാവ് തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ച നിലയിൽ ബാലനെ കണ്ടെത്തിയത്. വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ബിജെപി നേതാവിന്റെ ബന്ധുവുൾപ്പെടെ നാലുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മരിച്ച ഉനൈസ് അമൗസി പ്രദേശത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കട നടത്തുന്ന പിതാവ് സമീർ ഖാൻ ൻ്റെ മകനാണ്. വൈകുന്നേരം നോമ്പ് തുറന്നതിന് ശേഷം ചില പരിചയക്കാർ വീട്ടിൽ നിന്ന്…

Read More