കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം

പെരുവയൽ: ( കോഴിക്കോട്)
കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം

പെരുവയൽ പഞ്ചായത്തിലെ
തടപ്പറമ്പ് 15-ാം വാർഡിലെ കല്ലട മേത്തൽ താമസിക്കുന്ന കുടുംബങ്ങളാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പാത്രവുമായി പ്രതിഷേധിച്ചത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെജലജീവൻ പദ്ധതി
നടപ്പാക്കായിട്ടില്ല

https://www.facebook.com/share/v/1C5MAgS62M/

പൈപ്പ് ലൈൻ തൊട്ടടുത്ത് എത്തിയിട്ടും ഉയർന്ന സ്ഥലത്ത് താമസിക്കുന്ന ഇവർക്ക് വെള്ളം ലഭിക്കാനുള്ള സൗകര്യം ബന്ധപ്പെട്ടവർ ഒരുക്കിയിട്ടില്ല
എന്ന് ഇവർ പറഞ്ഞു.
വെള്ളം കിട്ടാതെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലന്നും ഇവർ അറിയിച്ചു
തൊട്ടടുത്തുള്ള പൈപ്പ് ലൈൻ വഴി തിരിച്ചു വിട്ടതും കല്ലട മേത്തലിലെ ഈ കുംബങ്ങളെ അവഗണിച്ചതിന് തുല്ല്യമാണന്ന് ഇവർ പറഞ്ഞു.
ചെമ്മലത്തൂർ ഭാഗത്തെ ഉയർന്ന സ്ഥലമായ കല്പട മേത്തൽ ഭാഗത്തേക്ക് ബൂസ്റ്റർ സ്ഥാപിച്ചു വേണം വെള്ളം എത്തിക്കാൻ ഇതിനുള്ള ഫണ്ട് വകയിരുത്താൻ ഇതു വരെ ടെണ്ടർ വിളിച്ചിട്ടില്ലന്ന് വാർഡ് മെമ്പർ ഷഹ്ന ടി.പി. പറഞ്ഞു.
എന്നാൽ കുടിവെള്ളം എത്തിക്കാനുള്ള മറ്റു സംവിധാനം പഞ്ചായത്ത് ചെയ്തിട്ടില്ലനും പ്രതിഷേധക്കാർ പറഞ്ഞു.
യശോധ
ഉഷ പുതുക്കുടി
മോഹനൻ, ദേവയാനി, കൃഷ്ണകുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *