മീഡിയവണ്‍ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ് മലിന് ബിജെപി-ആര്‍എസ്എസ് ഭീഷണി.
’കോഴിക്കോട്: ശോഭ സുരേന്ദ്രൻ വോട്ടിന് പണം നൽകിയ വീഡിയോ പുറത്തുവിട്ട മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന് ഭീഷണിയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോട്ട് .
മീഡിയവണ്‍ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ് മലിന് ബിജെപി-ആര്‍എസ്എസ് ഭീഷണയെന്നാണ് ഇൻ്റലിൻസ് വൃത്തങ്ങൾ നൽകിയ വിവരം ഇതേ തുടർന്ന് സാജിദിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മീഡിയവണ്‍ എഡിറ്റർ ഡിജിപിക്ക് കത്തയച്ചു.
ശോഭാ സുരേന്ദ്രന്‍റെ വോട്ടിന് നോട്ട് എന്ന വാർത്ത പുറത്തുകൊണ്ടുവന്നതിലാണ് പ്രകോപനം. സാജിദിനെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് വിഭാഗം റിപ്പോർട്ട് നൽകി.

