ഡൻ്റൽ വിദ്യാർഥി നിധിൻ രാജിൻ്റെ മരണം വഴി തിരിച്ചു വിടാൻ ശ്രമം; ലോൺ ആപ്പിന്റെ പേരിൽ നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി.
തിരുവനന്തപുരം: ഡൻ്റൽ വിദ്യാർഥി നിധിൻ രാജിൻ്റെ മരണം വഴി തിരിച്ചു വിടാൻ ശ്രമം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്ന് സഹോദര. ആത്മഹത്യക്ക് കാരണം ലോൺ ആപ്പ് ആണെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും സഹോദരി ആരോപിച്ചു. നിതിൻ രാജിന്റെ മരണം വേദനയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രിയും, ആരോഗ്യ സർവകലാശാല അന്വേഷണം ആരംഭിച്ചതായി വി.സി മോഹനൻ കുന്നുമ്മലും പ്രതികരിച്ചു.
നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണി കൂടി അന്വേഷിക്കുന്നതിനിടെയാണ് ആരോപണം തള്ളി കുടുംബം രംഗത്ത് വന്നത്. സ്വകാര്യ ലോൺ ആപ്പ് വഴി പണം ലഭിക്കാൻ നിതിൻ അധ്യാപികയുടെ ഫോൺ നമ്പർ റഫറൻസായി നൽകിയിട്ടില്ലെന്നും ഫോൺ ഹാക്ക് ചെയ്ത് നമ്പർ സംഘടിപ്പിച്ചത് ആകാമെന്നും സഹോദരി പ്രതികരിച്ചു.
മരണത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണം പുരോഗമിക്കുകയാണെന്നും, അധ്യാപകൻ ഡോക്ടർ റാമിനെതിരെ ആദ്യമായാണ് പരാതി ഉയരുനതെന്നും ജിതിൻ രാജിന്റെ വീട് സന്ദർശിച്ച വി.സി മോഹനൻ കുന്നുമ്മൽ പറഞ്ഞു. അതേസമയം ജിതിൻ രാജിന്റെ ആത്മഹത്യ വേദനയുണ്ടാക്കുന്നതെന്നും മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

