മൂഴിക്കലിൽ 16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യചെയ്തു

കോഴിക്കോട് : ഈസ്റ്റ് മൂഴിക്കലിൽ നാടിനെ നടുക്കിയ കൊലപാതകം16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യചെയ്ത. നസ്രീന(16), അദ്നാൻ(20) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മുറികളിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സാഹചര്യത്തെളിവുകൾ പ്രകാരം യുവാവിന്‍റെത് ആത്മഹത്യയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തവരുത്താനാവൂ എന്നും പൊലീസ് പറഞ്ഞു.

ഇവരുവരും സഹോദരിമാരുടെ മക്കളാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. നസ്രീന മൂഴിക്കലിൽ മാതാവിന്‍റെ വീട്ടിലായിരുന്നു താമസം. നേരത്തെ ഇതേ വീട്ടിൽ താമസിച്ചിരുന്ന അദ്നാനെ ചിലപ്രശ്നങ്ങളുടെ പേരിൽ ഇവിടെനിന്ന് പുറത്താക്കിയിരുന്നുവെന്നാണ് വിവരം. തുടർന്ന് വ്യാജതാക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അദ്നാൻ അകത്തുകയറുകയും നസ്രീനയെ കൊലപ്പെടുത്തുകയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം.
ഇന്നലെ അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നസ്രീന പത്താം ക്ലാസ് വിദ്യാർഥിനിയാണ്. കൊളത്തറയിലാണ് അദ്നാന്‍റെ വീട്. വീട്ടിലെ സി.സി.ടി.വി ഓഫ് ചെയ്ത നിലയിലാണ്. പെൺകുട്ടിയും ഉമ്മയും ഉമ്മയുടെഉമ്മയുമായിരുന്നു ഈവീട്ടിൽ താമസം. നസ്രീനയുടെ പിതാവ് ഗൾഫിലാണ്.

Leave a Reply

Your email address will not be published. Required fields are marked *