അതി കഠിനം ചൂട് ; ഇടുക്കി, വയനാട് ജില്ലകളൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം.:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 40ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. മറ്റു ജില്ലകളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്


അതേസമയം, വേനൽചൂടിൽ കടുത്ത ദുരിതത്തിലായി ക്ഷീരമേഖല. പാലുൽപാദനം കുറഞ്ഞതും പരിപാലന ചെലവ് കൂടിയതും തിരിച്ചടിയായി. 50 ശതമാനം വരെ പാലുൽപാദനം കുറഞ്ഞതായാണ് കർഷകർ പറയുന്നത്. ചൂട് മൂലം രോഗബാധയും ഭീഷണിയാണ്.
ചൂട് കുറക്കാൻ ഇടക്ക് ഇടക്ക്
മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ക്ഷീരമേഖല കൂടുതൽ പ്രതിസന്ധിയിലാകും. കഴിഞ്ഞ നാല് വർഷമായി പാലിന് വില കൂട്ടാത്തതും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *