വൈശാഖി ആഘോഷ ത്തിനിടയിൽ രണ്ട് പേരെ വെടിവെച്ച് കൊന്നു
റോം :ഇറ്റലിയിലെ ബെര്‍ഗാമോ പ്രവിശ്യയിലുള്ള കോവോയില്‍ രണ്ട് ഇന്ത്യന്‍ വംശജരെ വെടിവെച്ച് കൊലപ്പെടുത്തി. വൈശാഖി ആഘോഷത്തന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം. കോവോ സ്വദേശിയായ രജീന്ദര്‍ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുര്‍മീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്
നേരെ നിരവധി തവണ വെടിയുതിര്‍ത്ത ശേഷം അക്രമി കാറില്‍ രക്ഷപ്പെട്ടതായാണ് വിവരം. ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് 10ഓളം ഷെല്‍ കേസിങ്ങുകളും കണ്ടെടുത്തു. പ്രതിയും ഒരു ഇന്ത്യന്‍ വംശജനാണെന്നും ഇയാള്‍ സ്ഥിരമായി ഗുരുദ്വാരയില്‍ എത്താറുള്ള വ്യക്തിയാണെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കി. ആക്രമണത്തിനിടെ മറ്റൊരാള്‍ക്കും നിസാര പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

