കൊടും ചൂടിൽ ഉരുകി കേരളം ; റസൂര്യ താപത്തിൽ മലപ്പുറം ജില്ലയിൽ മൂന്നു പേർക്ക് പൊള്ളലേറ്റു
മലപ്പുറം: കൊടും ചൂടിൽ ഉരുകി കേരളം . സൂര്യ താപത്തിൽ മലപ്പുറം ജില്ലയിൽവിവിധയിടങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പൊള്ളലേറ്റു . കൊണ്ടോട്ടിയിലെ കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികൾക്കുമാണ് സൂര്യാ താപമേറ്റത്. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച വീടിന് ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വിദേശത്തായിരുന്ന കുടുംബം ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയിൽ നേരിട്ട് ശരീരത്തിൽ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്ന് വയസുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

