ആം ആദ് മിയിൽ പൊട്ടിത്തെറി. ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്
നൂഡെൽഹി: ആം ആദ് മിയിൽ പൊട്ടിത്തെറി. ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്മൂന്നു പേരും പഞ്ചാബിൽ നിന്നുള്ളവരാണ്. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പതക് എന്നിവരാണ് എഎപി വിട്ടത്. ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിലാണ് എംപിമാർ പാർട്ടിവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
‘രാജ്യസഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളായ തങ്ങൾ ആംആദ്മി പാർട്ടി വിടുകയും ബിജെപിയിൽ ലയിക്കുകയാണെന്നുമാണ് രാഘവ് ഛദ്ദ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, സ്വാതി മലിവാൾ എന്നിവരുൾപ്പെടെ ഏഴ് എഎപി എംപിമാർ ഉടൻ ബിജെപിയിൽ ചേരു’മെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
ഈ മാസം ആദ്യമാണ് രാഘവ് ഛദ്ദയെ രാജ്യസഭ ഉപനേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയത്. പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു നടപടി. രാഘവ് ഛദ്ദയെ മാറ്റി പദവി നൽകിയത് അശോക് മിത്തലിനായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനക്ക് പിന്നാലെയാണ് അശോക് മിത്തൽ ആംആദ്മി പാർട്ടി വിടുന്നത് പ്രഖ്യാപിച്ചത്.

