കരിപ്പൂർ വിമാനത്താവ ളത്തിന് പുറത്ത് സ്വർണക്കടത്ത് തടയാൻ നിയമിച്ച പ്രത്യേക പൊലീസ് സംഘത്തെ പിൻവലിച്ചു,തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെയാണ് നടപടി.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണക്കടത്ത് തടയാൻ നാല് വർഷം മുമ്പ് നിയമിച്ച പ്രത്യേക പൊലീസ് സംഘത്തെ പിൻവലിച്ചു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെയാണ് നടപടി മെയ് അഞ്ചിനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരസ ജോൺ പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് പിൻവലിച്ച് ഉത്തരവിറക്കിയത്.
കസ്റ്റംസിന്റെ മതിയായ പരിശോധനയില്ലാതെ വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന സ്വർണക്കടത്ത് സംഘത്തെ പിടികുടുകയായിരുന്നു പ്രത്യേക സംഘത്തിൻ്റെ ദൗത്യം. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം വലിയതോതിൽ പുറത്തെത്തിയിരുന്നു. കടത്തുകാർ കസ്റ്റംസ് പരിശോധനകളിൽ കുടുങ്ങുന്നില്ലെന്നും സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് 2022-ൽ ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസാണ് പ്രത്യേക സംഘത്തിന് രൂപംനൽകിയത്.
വിമാനത്താവളത്തിൽ നിലവിലുള്ള പൊലീസ് എയ്‌ഡ് പോസ്റ്റിന് പുറമേ, രാജ്യാന്തര ടെർമിനലിന് പുറത്തായിരുന്നു പൊലീസിന്റെ അധിക കൗണ്ടർ. നാല് വർഷത്തിനിടെ നിരവധി സ്ത്രീപുരുഷുന്മാരിൽ നിന്നായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചതടക്കം വൻതോതിൽ സ്വർണം പിടികൂടുകയും ചെയ്തിരുന്നു.
പോലീസ് നടപടിക്കെതിരെ അന്ന് നിലമ്പൂർ എംഎൽഎയായിരുന്ന പി വി അൻവർ രംഗത്തെത്തി. പിടിച്ച സ്വർണം പോലീസ് തൂക്കം കുറച്ചുകാണിച്ച് തട്ടിക്കുന്നുവെന്ന് ആരോപിച്ചു. സർക്കാരിനോട് അൻവറിൻ്റെ പ്രധാന ആവശ്യങ്ങളിലൊന്ന് പ്രത്യേകസംഘത്തെ പിൻവലിക്കണമെന്നായിരുന്നു. ഇതേതുടർന്നുണ്ടായ തർക്കത്തിൽ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച അൻവർ ഇത്തവണ ബേപ്പൂരിൽ യുഡിഎഎഫ് സ്ഥാനാർത്ഥിയായി.
ജില്ലാ പൊലീസ് മേധാവിക്ക് കീഴിൽ മൂന്ന് പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാളെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും മറ്റ് രണ്ടുപേരെ വേങ്ങര, അരിക്കോട് സ്റ്റേഷനുകളിലേക്കുമാണ് മാറ്റിയത്. കഴിഞ്ഞ കുറെ മാസങ്ങളായി വിമാനത്താവളത്തിന് പുറത്ത് പൊലീസ് സ്വർണം പിടികൂടിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *