AI girlfriend

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കണ്ണൂര്‍ സ്വദേശി പിടിയിൽ

തിരുവനന്തപുരം / കണ്ണൂർ. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച് പ്രതി പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശ കെ.വി അനുരാജാണ് തിരുവനന്തപുരം പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. നേരത്തെ പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ഇയാൾ പീഢിപ്പിച്ചത്
നഗ്‌ന ദൃശ്യങ്ങളും പകർത്തിയിരുന്നു
ആദ്യം ഒരു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പിന്നീട് ഈ വിദ്യാര്‍ഥിനിയുടെ കൂട്ടുകാരിയുമായും പരിചയത്തിലായി. പോത്തന്‍കോട് എത്തിയ ഇയാള്‍ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. ശേഷം രാത്രി 12 മണിയോടെ വീട്ടുകാര്‍ ഉറങ്ങിയപ്പോഴാണ് പ്രതി സ്ഥലം വിട്ടത്

Leave a Reply

Your email address will not be published. Required fields are marked *