ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ എടുത്തു കൊണ്ട് പോയി ബലാത്സംഘം ചെയ്ത പ്രതി പിടിയിൽ
കൊല്ലം : ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ എടുത്തു കൊണ്ട് പോയി ബലാത്സംഘം ചെയ്ത പ്രതി പിടിയി
ഓടിക്കൊണ്ടിരുന്ന പാലരുവി എക്സ്പ്രസ് ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കൊല്ലം പരവൂർ സ്വദേശിയായ സാനിഷിനെ പുനലൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കുടുംബം എടത്വ പള്ളിയിലെ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ആരുമറിയാതെ എടുത്തുമാറ്റി ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയെ സീറ്റിൽ കാണാതിരുന്നതിനെ തുടർന്ന് മുത്തച്ഛനും സഹയാത്രികരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. യാത്രക്കാർ തടഞ്ഞുവെച്ച പ്രതിയെ ട്രെയിൻ പുനലൂർ സ്റ്റേഷനിൽ എത്തിയ ഉടൻ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

