ജനങ്ങൾ സതീശനൊപ്പം ഹൈക്കമാൻ്റിന് റിപ്പോർട്ട്

തിരുവനന്തപുരം: എം.പി  മാർ  മത്സരിക്കേണ്ടെന്ന തീരുമാനം എടുത്തിട്ടും മുഖ്യ മന്ത്രി കസേരക്ക് എം. പി തന്നെ രംഗത്ത് വന്നത് കോൺഗ്രസിനെ  വലക്കുന്നു കേരളത്തിൽ വി.ഡി. സതീശൻ അനുകൂല വികാരം ശക്തമെന്ന് എഐസിസി നിയോഗിച്ച ഏജൻസികളുടെ റിപ്പോർട്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വെറും എംഎൽഎമാരുടെ പിന്തുണ മാത്രം കണക്കിലെടുത്ത് നേതൃമാറ്റത്തിലോ മറ്റ് നിർണ്ണായക കാര്യങ്ങളിലോ തീരുമാനമെടുക്കുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് ഇത്തരമൊരു ‘ഷാഡോ ഏജൻസി’യെ ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത്. താഴെത്തട്ടിൽ നടത്തിയ സർവേകൾ സതീശന്റെ ജനപ്രീതി മികച്ചതാണെന്ന് അടിവരയിടുന്നു.
റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ മലബാർ മേഖലയിൽ സതീശന് ലഭിക്കുന്ന പിന്തുണയാണ്. മലബാറിലെ പല മണ്ഡലങ്ങളിലും വി.ഡി സതീശൻ അനുകൂല വികാരം ശക്തമാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽപ്പെട്ട എംഎൽഎമാർക്ക് പോലും സ്വന്തം മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. പലയിടങ്ങളിലും പൊതുപരിപാടികളിലും സ്വീകരണ ചടങ്ങുകളിലും പങ്കെടുക്കാൻ എത്തുന്ന എംഎൽഎമാരോട്, സതീശനെ പിന്തുണയ്ക്കണമെന്ന് പ്രവർത്തകർ നേരിട്ട് ആവശ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.
എംഎൽഎമാരുടെ എണ്ണത്തിൽ ഒരുപക്ഷേ പിന്നിലാണെങ്കിൽ പോലും, ജനപിന്തുണയുടെ കാര്യത്തിൽ സതീശനെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന സൂചനയാണ് ഏജൻസി ഹൈക്കമാൻഡിന് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *