ബസ് നിർത്താത്തതിന്റെ പേരിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഗ്ലാസ് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി.

കോഴിക്കോട് :ബസ് നിർത്താത്തതിന്റെ പേരിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഗ്ലാസ് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി.സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് യുവതി വിശദീകരണം നൽകിയത്. ശുചിമുറിയിൽ‌ പോകാനാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും എമർജൻസി എക്സിറ്റ് ഉപയോ​ഗിക്കാൻ ശ്രമിച്ചതാണെന്നും യുവതി കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് മിംമ്സ് ആശുപത്രിക്കടുത്ത ബസ്സ് സ്റ്റോപ്പിലാണ്
യുവതി ബസ് നിർത്താൻ ആവശ്യപ്പെട്ടത്.
ഇവിടെ സ്റ്റോപ്പില്ലാത്ത തിനാൽ ബസ് നിർത്തിയില്ല. നിർത്താത്തതിന്റെ ദേഷ്യത്തിൽ യുവതി ബസിന്റെ സൈ​ഡ് ​ഗ്ലാസ് അടിച്ചുതകർത്തത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ യുവതിക്കെതിരെ കനത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. വ്യാപകമായ സൈബറാക്രമണങ്ങളുമുണ്ടായി.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി യുവതി രം​ഗത്തെത്തിയത്.
ശുചിമുറിയിൽ പോകാനാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. ആ സമയം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
എമർജൻസി എക്സിറ്റ് ഉപയോഗിക്കാനാണ് ശ്രമിച്ചത്. സംഭവിച്ചതിനെല്ലാം ക്ഷമാപണം നടത്തി. അപ്പോൾ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തിട്ടും ദൃശ്യങ്ങൾ പ്രചരിക്കുന്നത് മാനസിക ബുദ്ധുമുട്ട് ഉണ്ടാക്കുന്നുവെന്ന് യുവതി കുറിപ്പിൽ പറയുന്നു.
ഇതിനിടെ യുവതിയുടെ നടപടിക്കെതിരെ കെ. എസ് ആർ ടി സി 25000 രൂപ പിഴയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *