കൊച്ചിയിൽ മോഡലി ങ്ങിന്‍റെ മറവിൽ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം , പച്ചവെള്ള ത്തിൽ മയക്ക് മരുന്ന് നൽകി പീഢിപ്പിച്ചു
കൊച്ചി:കൊച്ചിയിൽ മോഡലിങ്ങിന്‍റെ മറവിൽ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീനമാണ്. പച്ചവെള്ളത്തിൽ വരെ എന്തോ പൊടി കലക്കിതന്ന് തന്നെ പീഡിപ്പിച്ചുവെന്നും ശാരീരികമായി ഒരുപാട് ഉപദ്രവിച്ചുവെന്നും പരാതിക്കാരിലൊരാൾ പറഞ്ഞു.
പണം വാങ്ങിയാണ് ദുബൈയിൽ കൊണ്ടുപോയി പറ്റിച്ചത്. ഡ്രിങ്ക്‌സിൽ ഒരു വെള്ളപ്പൊടി കലക്കി നൽകി ബലമായി കുടിപ്പിച്ച് ബോധംപോകുന്ന രീതിയിലാക്കി. ശേഷം അവരുടെ വേറെ ആൾക്കാരൊക്കെ അവിടെവന്ന് പോയി. ഒരുപാട് ശാരീരികമായി ഉപദ്രവിച്ചു. പച്ചവെള്ളത്തിൽ വരെ ആ പൊടി കലക്കിതന്നു. എന്‍റെ വീട്ടിലേക്ക് വിളിച്ചിട്ട് മോശമായ കാര്യങ്ങൾ പറഞ്ഞു. ഞാൻ ഇവിടെ അനാശാസ്യത്തിലേർപ്പെടുകയാണെന്നും ഓരോ ആണുങ്ങൾ വന്നുപോകുകയാണെന്നുമെല്ലാം പറഞ്ഞു. എന്നെ വീട്ടിൽനിന്ന് ഒഴിവാക്കണമെന്നാണ് വീട്ടുകാരോട് പറഞ്ഞത്. നഗ്നദൃശ്യം പകർത്തി അയച്ചുനൽകി”, യുവതി വെളിപ്പെടുത്തുന്നു.
കേസിൽ തിരുവനന്തപുരം സ്വദേശി അലീന, കൊച്ചി സ്വദേശി സിന്ധു,എടപ്പാൾ സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത വിദേശത്ത് എത്തിച്ച ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
അലീനയും സിന്ധുവുമാണ് പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും. പണം നൽകിയ ശേഷം ദുബൈയിൽ എത്തിച്ചു. ഫ്ലാറ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ എട്ടോളം യുവതികളുണ്ടായിരുന്നു. സിന്ധു പാസ്പോർട്ടും ഫോണും കൈക്കലാക്കി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കുടിപ്പിച്ചു. കുറേയെറെ മർദിച്ചു. പ്രതികരണശേഷി നഷ്ടപ്പെടുത്തി’.

