പയ്യോളിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് തൊഴിലാളി മുങ്ങിമരിച്ചു

കോഴിക്കോട്: പയ്യോളിയിൽ പുഴയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു
മുങ്ങിമരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്കുഞ്ഞിക്കണ്ണൻമത്സ്യബന്ധനത്തിനായി പുഴയിലേക്ക് പോയത്.
എന്നാൽ ഏറെക്കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടർന്ന് പുഴയിൽ ആളില്ലാത്ത നിലയിൽ തോണി ഒഴുക്കിൽപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം വടകര ജില്ലാ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഭാര്യ: രമ.
​മക്കൾ: രജീഷ് (ഇലക്ട്രിഷ്യൻ), ജിഷ (ഡോക്ടേഴ്സ് ലാബ്, പയ്യോളി), രമ്യ.
​മരുമക്കൾ: സുഭാഷ് കോമത്ത് (കീഴൂർ – ജന്മഭൂമി), കമലഹാസൻ (സിജു – കുഞ്ഞാവ എർത്ത് മൂവേഴ്സ്, പയ്യോളി), സഗിഷ.
​സഹോദരങ്ങൾ: ഗോപാലൻ, ബാലൻ, സുധാകരൻ, ദിനേശ് ബാബു (ഇലക്ട്രിഷ്യൻ), സുരേന്ദ്രൻ, ബിനു, സരസ, ശ്യാമള, ശൈലജ, പരേതനായ രാഘവൻ.

സംസ്കാരം: ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *