മെയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും.
തിരുവനന്തപുരം: മെയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യു. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 2011 – 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചു. ഇതിന് 3000 ആക്കി വർധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ-
ഇന്ദിരാ ഗ്യാരണ്ടി:
സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര
കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം
ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കും എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ യുവജനങ്ങൾക്ക് ബിസിനസ് തുടങാൻ 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ
“കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം തുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കും
.ബി.പി.എൽ കുടുംബങ്ങളിലെ രോഗികൾക്ക് ഡയാലിസിസ് സൗജന്യമാക്കും
.സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ഷീ ഹോസ്പിറ്റലുകൾ’ (She Hospital) ആരംഭിക്കും
.ജിപ്മെർ (JIPMER) മാതൃകയിൽ ബില്ലില്ലാത്ത (No-bill) ആശുപത്രികൾ സ്ഥാപിക്കും
“പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും
.റബ്ബറിന് 300 രൂപ തറവില ഉറപ്പാക്കുകയും സിയാൽ (CIAL) മാതൃകയിൽ റബ്ബർ കമ്പനി ആരംഭിക്കൂകയും ചെയ്യും
.നെല്ലിന് 35 രൂപ സംഭരണ വിലയും നാളികേരത്തിന് ഉയർന്ന തറവിലയും നൽകും
.മത്സ്യത്തൊഴിലാളികൾക്കും കെ.എസ്.ആർ.ടി.സി, ഓട്ടോ, ടാക്‌സി ഉടമകൾക്കും ഇന്ധന സബ്സിഡി നൽകും തുടങ്ങി നിരവധിവാ ഗദാനങ്ങളാണ് നടപ്പാക്കാനുള്ളത്

